ക്ഷീര കര്‍ഷകരുടെ സമഗ്ര ഉന്നമനത്തിന് നൂതന പദ്ധതികള്‍ നടപ്പാക്കി: മന്ത്രി ജെ. ചിഞ്ചുറാണി

മാനന്തവാടി:ക്ഷീര കര്‍ഷകരുടെ സമഗ്ര ഉന്നമനത്തിനും നടപ്പാക്കി പാലുത്പാദന മേഖലയെ ശാസ്ത്രീയവും സുസ്ഥിരവുമായി വികസിപ്പിക്കാന്‍ സര്‍ക്കാര്‍ നൂതന പദ്ധതികള്‍ നടപ്പാക്കിയതായി മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. കേരള ലൈവ് സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ മാനന്തവാടി വള്ളിയൂര്‍ക്കാവ് മൈതാനിയില്‍ സംഘടിപ്പിച്ച മെഗാ കന്നുകുട്ടി പ്രദര്‍ശന മേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് കൂടുതലായുള്ള സങ്കരയിന പശുകളിലൂടെ പാല് ഉത്പാദനത്തില്‍ ഗണ്യമായ പുരോഗതി കൈവരിച്ചു. ഉയര്‍ന്ന ഗുണമേന്മയുള്ള ബീജം കര്‍ഷകര്‍ക്ക് ലഭ്യമാക്കി പാലുത്പാദനം വര്‍ധിപ്പിച്ച് വരുമാന സാധ്യതകള്‍ വികസിപ്പിക്കാന്‍ സാധിച്ചു. സന്തതി പരിശോധന പദ്ധതിയിലൂടെ വയനാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നും ഒരു ലക്ഷം പശുക്കളും എണ്‍പതിനായിരത്തോളം ക്ഷീര കര്‍ഷകരും മേഖലയിലേക്ക് കടന്നുവന്നു. പദ്ധതിയിലൂടെ പിറവിയെടുക്കുന്ന ഉയര്‍ന്ന ജനിതക മേന്മയുള്ള, രോഗവിമുക്തമായ കാളക്കുട്ടികളെ ഇന്ത്യയിലെ വിവിധ ബീജോല്‍പാദന കേന്ദ്രങ്ങളിലേക്ക് വിതരണം ചെയ്ന്നുണ്ട്.

സംസ്ഥാനത്ത് പാലുത്പാദനം 14 ശതമാനമാണ് വര്‍ധിച്ചത്. ജില്ലയില്‍ ഒരു പശുവില്‍ നിന്നും ദിവസേന ശരാശരി 13.4 ലിറ്റര്‍പാല്‍ ലഭിക്കുന്ന തരത്തില്‍ ഉത്പാദനം ഉയര്‍ന്നു. കന്നുകുട്ടി പരിപാലനം, കിടാരി പാര്‍ക്ക് തുടങ്ങിയ പദ്ധതികള്‍ സംസ്ഥാനത്ത് വ്യാപകമായി നടപ്പാക്കുന്നുണ്ട്. മില്‍മയുടെ ലാഭത്തിന്റെ 85 ശതമാനം ക്ഷീര കര്‍ഷകര്‍ക്ക് ലഭിക്കുന്ന രീതിയിലാണ് പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്. മലബാര്‍ മേഖലയില്‍ 103 കോടി രൂപയുടെ ലാഭമാണ് മില്‍മ കൈവരിച്ചത്. തുകയുടെ വലിയ ഭാഗവും ക്ഷീര സംഘങ്ങള്‍ മുഖേന കര്‍ഷകര്‍ക്ക്സബ്‌സീഡി ഇനത്തില്‍നല്‍കുന്നുണ്ട്. പാല് ഉത്പാദനം വര്‍ധിപ്പിക്കാന്‍ ശാസ്ത്രീയ മാര്‍ഗങ്ങള്‍, ഓരോ പശുവിനും ആവശ്യമായ തീറ്റയുടെ അളവ്, ഘടന, സംബന്ധിച്ചമാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്ന സംവിധാനങ്ങളും നടപ്പാക്കിയിട്ടുണ്ട്. അധികമായി ലഭിക്കുന്ന പാല്‍ ഉപയോഗപ്പെടുത്തി 40- ല്‍ പരം ഐസ്‌ക്രീമുകള്‍, മിഠായികള്‍തുടങ്ങി നിരവധി ഉത്പന്നങ്ങള്‍ വിപണിയില്‍ വിജയകരമായി എത്തിച്ചു. മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ നഷ്ടമായ പശുക്കള്‍ക്ക് ഇന്‍ഷുറന്‍സ് തുക ലഭ്യമാക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി മന്ത്രി അറിയിച്ചു. കാലാനുസൃതമായ മാറ്റങ്ങള്‍ പരിഗണിച്ച് ക്ഷീരമേഖലയെ ശക്തിപ്പെടുത്തി പരിപോഷിപ്പിക്കുകയാണ് സര്‍ക്കാരിന്റെ പ്രഥമ പരിഗണനയെന്ന് പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു അധ്യക്ഷതവഹിച്ചു സംസാരിച്ചു. മാനന്തവാടി നഗരസഭാ ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍, സംസ്ഥാന ലൈവ് സ്റ്റോക്ക് ഡെവലപ്പ്‌മെന്റ് ബോര്‍ഡ് മാനേജിങ് ഡയറക്ടര്‍ ഡോ. ആര്‍ രാജീവ്, മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. പി.എന്‍ ജെയ്ക്കോ, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഫെമി വി മാത്യു, പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ രഞ്ജിത്ത് ഗോപാല്‍, കൗണ്‍സിലര്‍ ശരണ്യ ശ്രീജിത്ത്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍ പങ്കെടുത്തു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *