നാളെ ചന്ദ്രഗ്രഹണം: കേരളത്തിൽ നേരിയ കാഴ്‌ചയ്ക്ക് സാധ്യത

പയ്യന്നൂർ : ചൊവ്വാഴ്ച നടക്കുന്ന ചന്ദ്രഗ്രഹണത്തിന്റെ വാലറ്റം കേരളത്തിലെ ഉയർന്ന പ്രദേശങ്ങളിൽ കാണാൻ സാധ്യതയുണ്ടന്ന് പയ്യന്നൂർ വാനനിരീക്ഷണ കേന്ദ്രം ഡയറക്ടർ ഗംഗാധരൻ വെള്ളൂർ അറിയിച്ചു.ചൊവ്വാഴ്ച വൈകീട്ട് 3.20-ന് തുടങ്ങുന്ന ഗ്രഹണം 6.47-ന് അവസാനിക്കും. സൂര്യൻ അസ്ത മിക്കുന്ന സമയത്താണ് ചന്ദ്രൻ കിഴക്കുദിക്കുക. കേരളത്തിൽ 6.30-നാണ് സൂര്യാസ്തമയം.ചന്ദ്രൻ കിഴക്കുദിക്കുമ്പോൾ തന്നെ ചന്ദ്രബിംബം ഇരുണ്ടിരിക്കും.കിഴക്കുഭാഗം മരങ്ങളുടെ മറ വില്ലാത്തിടങ്ങളിൽനിന്ന് പിന്നീ ട് 10 മിനിറ്റോളം ഗ്രഹണത്തിന്റെ അവസാനഭാഗം കാണാൻ സാ ധ്യതയുണ്ട്. ചന്ദ്രഗ്രഹണം നഗ്നനേത്രം കൊണ്ട് നിരീക്ഷിക്കാം. അടുത്ത ചന്ദ്രഗ്രഹണം ഓഗസ്റ്റ് 28-ന് നടക്കും.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *