പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ സംസ്ഥാനത്തെ സ്വർണവിലയിൽ കുത്തനെ മാറ്റങ്ങൾ തുടരുന്നു. ഇന്നലെ ഒരു പവന് 1,25,040 രൂപയായിരുന്ന സ്വർണവില ഇന്ന് നേരിയ ഇടിവോടെ 1,24,680 ആയി രേഖപ്പെടുത്തി. ഗ്രാമിന് 15,585 രൂപയാണ് നിലവിലെ നിരക്ക്. വിപണിവില ₹1,24,680 ആയിരുന്നാലും മൂന്ന് ശതമാനം ജിഎസ്ടി, പണിക്കൂലി, ഹാൾമാർക്കിങ് ചാർജ് എന്നിവ ചേർക്കുമ്പോൾ ഒരു പവൻ സ്വർണം വാങ്ങാൻ ഏകദേശം ₹1.40 ലക്ഷം വരെ ചെലവാകുമെന്ന് വ്യാപാരികൾ സൂചിപ്പിക്കുന്നു.
മാർച്ച് മാസത്തിലെ സ്വർണവില മാറ്റങ്ങൾ
മാർച്ച് 1 – 1,26,920
മാർച്ച് 2 (രാവിലെ) – 1,24,520
മാർച്ച് 2 (ഉച്ചയ്ക്ക്) – 1,25,040
മാർച്ച് 3 – 1,24,680
ആഗോള വിപണിയിലെ അനിശ്ചിതത്വവും പശ്ചിമേഷ്യൻ സംഘർഷവും തുടരുന്ന സാഹചര്യത്തിൽ സ്വർണവിലയിൽ ഇനിയും ചാഞ്ചാട്ടം തുടരുമെന്നാണ് വിപണി നിരീക്ഷകർ വിലയിരുത്തുന്നത്.


