എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷകൾ ഇന്ന് ആരംഭിക്കും

സംസ്ഥാനത്ത് എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷകൾ ഇന്ന് ആരംഭിക്കും. എസ്.എസ്.എൽ. സി പരീക്ഷ ഭാഷാ വിഷയങ്ങളോടെയാണ് തുടങ്ങുന്നത്. മലയാളം ഉൾപ്പെടെ ഒന്നാംഭാഷാ വിഷയങ്ങളാണ് ഇന്ന്. രാവിലെ 9.30 മുതൽ 11.15 വരെയാണ് പരീക്ഷാ സമയം. പ്ലസ് വൺ വിദ്യാർഥികൾക്ക് ഇന്നും പ്ലസ് ടു വിദ്യാർഥികൾക്ക് നാളെയുമാണ് പരീക്ഷ തുടങ്ങുക. ഉച്ചക്ക് ശേഷമാണ് പരീക്ഷ.

 

4.17 ലക്ഷം കുട്ടികളാണ് പത്താം ക്ളാസ് പരീക്ഷ എഴുതുന്നത്. 4.52 ലക്ഷം കുട്ടികൾ പ്ലസ്‌ടു പരീക്ഷയും എഴുതും. 3031 പരീക്ഷാ കേന്ദ്രങ്ങളാണ് ഉള്ളത്. മാർച്ച് 30 ന്പരീക്ഷ അവസാനിക്കും. എഴുപതിനായിരത്തോളം അധ്യാപകരും ജീവനക്കാരുമാണ് പരീക്ഷാ ഡ്യൂട്ടിയിലുള്ളത്. ഏപ്രിൽ 7 ന് മൂല്യനിർണയം ആരംഭിക്കും. മേയ് മൂന്നാം ആഴ്ച്‌ച ഫലം പ്രഖ്യാപിക്കുകയാണ് ലക്ഷ്യം.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *