ഇന്ത്യൻ ഗ്യാസ്, ഭാരത് ഗ്യാസ് ഉൾപ്പെടെയുള്ള പാചകവാതക ഉപഭോക്താക്കൾക്ക് അടിയന്തര മുന്നറിയിപ്പ്. ഗ്യാസ് കണക്ഷനുമായി ബന്ധപ്പെട്ട ഇ-കെവൈസി (e-KYC) അഥവാ മസ്റ്ററിങ് പ്രക്രിയ പൂർത്തിയാക്കാത്തവർക്ക് വരും ദിവസങ്ങളിൽ ഗ്യാസ് സിലിണ്ടറും സബ്‌സിഡിയും തടസ്സപ്പെടാൻ സാധ്യത. ബുക്കിങ് മുടങ്ങാതിരിക്കാൻ ഉപഭോക്താക്കൾ എത്രയും വേഗം തങ്ങളുടെ ഗ്യാസ് ഏജൻസികളുമായി ബന്ധപ്പെട്ട് മസ്റ്ററിങ് പൂർത്തിയാക്കണമെന്ന് അധികൃതർ അറിയിച്ചു.
ഗ്യാസ് കണക്ഷൻ ഇ-കെവൈസി മസ്റ്ററിങ് ഉടൻ പൂർത്തിയാക്കാൻ കർശന നിർദേശം പുതുക്കാത്ത ഗാർഹിക സിലിണ്ടറുകളുടെ സബ്‌സിഡിയും ഗ്യാസും മുടങ്ങും



