ബംഗളൂരുവിൽ 11 കോടിയുടെ മയക്കുമരുന്നുമായി മലയാളികൾ പിടിയിൽ

ബംഗളൂരു: കർണാടകയില്‍ വൻ മയക്കുമരുന്ന് വേട്ട. 11 കോടി രൂപയുടെ മയക്കുമരുന്നുമായി രണ്ട് മലയാളികളെ ബംഗളൂരുവില്‍ നിന്നാണ് പിടികൂടിയത് .അശ്വിൻ ഷിജു (25), മുബീന നിസ (27) എന്നിവരെയാണ് ബംഗളൂരുവിലെ ഫ്ലാറ്റില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തത്. ഏഴ് മാസം മുമ്പാണ് ഇരുവരും ബംഗളൂരുവില്‍ എത്തിയത്. തായ്ലൻഡില്‍ താമസിക്കുന്ന ഒരു മലയാളിയില്‍നിന്നാണ് ഇവർ മയക്കുമരുന്ന് വാങ്ങിയിരുന്നതെന്ന് പോലീസ് പറഞ്ഞു. ഇവരെ ചോദ്യം ചെയ്യുകയാണ്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *