അക്ഷയ സംരംഭകരുടെ തിരഞ്ഞെടുപ്പ്: ജില്ലയിലെ 79 ലൊക്കേഷനുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ഓൺലൈൻ സേവനദാതാക്കളായ അക്ഷയപദ്ധതിയിലേക്ക്, ജില്ലയിലെ 79 ലൊക്കേഷനുകളിലേക്ക് അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. പൊതുവിഭാഗത്തിൽ 63 ലൊക്കേഷനിലേക്കും പട്ടികജാതി വിഭാഗത്തിൽ 13 ലൊക്കേഷനിലേക്കും, പട്ടികവർഗ്ഗ വിഭാഗത്തിലേക്ക് 3 ലൊക്കേഷനിലേക്കുമാണ് നിയമനം നടത്തുന്നത്.

18 നും 50 നുമിടയിൽ പ്രായമുള്ള പ്ലസ് ടു / പ്രീഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം.  അധിക യോഗ്യതകൾക്കും വനിത, പട്ടികജാതി-വർഗ വിഭാഗങ്ങൾക്കും സ്വന്തം /വാടക മുറി സൗകര്യമുള്ളവർക്കും വെയ്റ്റേജ് (അധിക മാർക്ക്) ലഭിക്കും. പട്ടികജാതി – വർഗ വിഭാഗങ്ങൾക്ക് പ്രത്യേകമായി ലൊക്കേഷനും സംവരണം ചെയ്തിട്ടുണ്ട്. താത്പര്യമുള്ളവർ മാർച്ച് ഏഴിനകം  https://lbsedp.lbscentre.in/akshaya26/ മുഖേനെ ഓൺലൈനായി അപേക്ഷ ലഭ്യമാക്കണം. അപേക്ഷ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 0471 2560311, 2560312, 9400923669 വാട്ട്സ് ആപ്പ് മുഖേനെയോ lbscentre@gmail.കോം ബന്ധപ്പെടാം.

 

കൂടുതൽ വിവരങ്ങൾ 04936 206267, adpowyd.akshaya@kerala.gov.in, https://akshaya.kerala.gov.in/ ലും ലഭ്യമാണ്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *