പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപറേഷൻ ഒറ്റത്തവണ തീർപ്പാക്കൽ അദാലത്ത് സംഘടിപ്പിച്ചു

മാനന്തവാടി:ജില്ലയിലെ കാലാവധി കഴിഞ്ഞും കുടിശ്ശികയുള്ള വായ്പകളുമായി ബന്ധപ്പെട്ട ഗുണഭോക്താക്കൾക്കായി പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപറേഷൻ ഒറ്റത്തവണ തീർപ്പാക്കൽ അദാലത്ത് സംഘടിപ്പിച്ചു. മാനന്തവാടി താലൂക്ക് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി പട്ടികജാതി പട്ടികവർഗ്ഗ-പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു ഉദ്ഘാടനം ചെയ്തു. പട്ടികജാതി പട്ടികവർഗ്ഗ കോർപറേഷനിൽ നിന്നും വായ്പ എടുത്തു കാലാവധി കഴിഞ്ഞും കുടിശ്ശികയുള്ള 155 ഗുണഭോക്താക്കൾ അദാലത്തിൽ പങ്കെടുത്തു. ഇതിൽ 40 വായ്പകൾ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ പരിഹരിക്കാൻ കരാർ വെച്ചു. 76 വായ്പകൾ പ്രത്യാശാ പദ്ധതിയിൽ പുതുക്കി നൽകാനും തീരുമാനിച്ചു.

 

കെ.എസ്.ഡി.സി ചെയർമാൻ കെ.കെ ഷാജു അധ്യക്ഷനായ അദാലത്തില്‍ പട്ടികജാതി പട്ടികവർഗ്ഗ കോർപ്പറേഷൻ എംഡി വി.പി സുബ്രഹ്മണ്യൻ, പിന്നാക്ക വിഭാഗം കോർപ്പറേഷൻ ബോർഡ് അംഗങ്ങളായ വി.പി കുഞ്ഞികൃഷ്ണൻ, അഡ്വ ഉദയകുമാർ, ടി.ഡി ബൈജു എന്നിവര്‍ സംസാരിച്ചു


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *