വയനാട് ചുരത്തിൽ കാറും പിക്കപ്പും കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു രണ്ടു പേർക്ക് പരിക്കേറ്റു ചുര അഞ്ചാംവളവിനും ആറാം വളവിനുയിടയിലാണ് കാറും പിക്കപ്പും കൂട്ടിയിടിച്ച് അപകടമുണ്ടായത്.അപകടത്തിൽ ഗുരുതര പരിക്കേറ്റ കൊയിലാണ്ടി സ്വദേശി കുമാരൻ എന്ന ആൾ മരണപ്പെട്ടു.

അപകടത്തിൽ പരിക്കേറ്റ മറ്റു രണ്ടുപേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. മരിച്ച കുമാരന്റെ മൃതദേഹം നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.



