യുപിഎസ്സി സിവിൽ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. അനുജ് അഗ്നിഹോത്രിക്കാണ് ഒന്നാം റാങ്ക്. മലയാളിയായ ശ്രുതി ആർ. 18-ാം റാങ്ക് കരസ്ഥമാക്കി. പരീക്ഷയെഴുതിയ ഉദ്യോഗാർത്ഥികൾക്ക് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ upsc.gov.in, upsconline.nic.in എന്നിവയിലൂടെ ഫലം പരിശോധിക്കാം.
റാങ്ക് പട്ടികയിൽ ഇടംപിടിച്ചവരുടെ പേരും റോൾ നമ്പറും ഉൾപ്പെടുത്തിക്കൊണ്ടുള്ള പിഡിഎഫ്, വെബ്സൈറ്റിലെ ‘Final Result’ എന്ന വിഭാഗത്തിൽ ലഭ്യമാണ്.2025 മേയ് 25-ന് നടന്ന പ്രിലിമിനറി പരീക്ഷയോടെയാണ് ഈ വർഷത്തെ തിരഞ്ഞെടുപ്പ് നടപടികൾ തുടങ്ങിയത്. തുടർന്ന് ഓഗസ്റ്റ് 22 മുതൽ 31 വരെ മെയിൻ പരീക്ഷകൾ നടന്നു. തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടമായ അഭിമുഖം ഫെബ്രുവരി 27-നാണ് പൂർത്തിയായത്. അഭിമുഖം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിൽ ഫലം പ്രസിദ്ധീകരിക്കുന്ന മുൻവർഷങ്ങളിലെ രീതി തന്നെയാണ് ഇത്തവണയും കമ്മിഷൻ പിന്തുടർന്നത്. 2024-ൽ ഏപ്രിൽ 17-ന് അഭിമുഖം അവസാനിച്ച ശേഷം ഏപ്രിൽ 22-ന് ഫലം വന്നിരുന്നു


