നീലഗിരി : ഗൂഡല്ലൂർ കാരക്കുന്നിൽ ദേവർഷോല പാലംവയലിൽ കാട്ടനാ ആക്രമണത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. ഗൂഡല്ലൂർ സ്വദേശികളായ പൂള രവി, ലിംഗരാജ് എന്നിവരാണ് മരണപ്പെട്ടത്. ഇന്നലെ രാത്രിയോടെ ആണ് കാട്ടാനയുടെ ആക്രമണം. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ഗൂഡല്ലൂർ ഗവൺമെൻ്റ് ആശുപത്രിയിലേക്ക് മാറ്റി.




