ന്യൂഡല്‍ഹി:വികസിത് ഭാരത് യുവ കണക്ട് പരിപാടിയുടെ രണ്ടാം ഘട്ടത്തിന് ഇന്ന് ന്യൂഡല്‍ഹിയില്‍ തുടക്കം. 2047ഓടെ രാജ്യത്തെ വികസിത രാഷ്ട്രമാക്കുക എന്ന ലക്ഷ്യത്തോടെ മേരാ യുവ ഭാരത് മൈഭാരതിന്‍റെ സഹായത്തോടെ കേന്ദ്ര യുവജന കായിക മന്ത്രാലയമാണ് പരിപാടി സംഘടിപ്പിക്കുന്നത്. രാജ്യ തലസ്ഥാനത്തെ 35 കോളേജുകളില്‍ നിന്ന് പതിനായിരത്തിലേറെ വിദ്യാര്‍ത്ഥികള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് മന്ത്രാലയം അറിയിച്ചു.




