പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിൽ

കൊച്ചി:പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിൽ. കൊച്ചിയിൽ നടക്കുന്ന എൻഡിഎ പൊതുസമ്മേളനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രി കൊച്ചിയിൽ മൂന്ന് പരിപാടികൾ. മറൈൻ ഡ്രൈവിൽ ധീവരസഭയുടെ സുവർണ്ണ ജൂബിലി സമാപന സമ്മേളനത്തിലും പങ്കെടുക്കും. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

 

11:30ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വന്നിറങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി അവിടെനിന്ന് ഹെലികോപ്റ്റർ മാർഗ്ഗം നേവി ഹെലിപാഡിൽ ഇറങ്ങും. തുടർന്ന് റോഡ് മാർഗ്ഗം മറൈൻഡ്രൈവിൽ നടക്കുന്ന ധീവരസഭയുടെ സുവർണ്ണ ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ശേഷം കലൂർ സ്റ്റേഡിയത്തിലേക്ക്. സ്റ്റേഡിയത്തിന് മുൻവശത്ത് നിന്ന് റോഡ് ഷോ . പതിനായിരത്തോളം എൻഡിഎ പ്രവർത്തകർ പങ്കെടുക്കുമെന്ന് ബിജെപി. ശേഷം കലൂർ സ്റ്റേഡിയത്തിൽ കേന്ദ്രസർക്കാറിന്റെ ഔദ്യോഗിക പരിപാടികൾ ഉദ്ഘാടനം ചെയ്യും.

 

രണ്ടു മണിയോടെ എൻഡിഎ പൊതുസമ്മേളനം ആരംഭിക്കും. അരലക്ഷത്തോളം ആളുകളെയാണ് പ്രതീക്ഷിക്കുന്നത്. യോഗത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എൻ ഡി എ പ്രകടനപത്രിക നരേന്ദ്ര മോദി പ്രകാശനം ചെയ്യും. വൈകുന്നേരം നാലുമണിയോടെ പ്രധാനമന്ത്രി തിരിച്ച് ഡൽഹിയിലേക്ക് മടങ്ങും.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *