രാജ്യത്ത് എൽപിജി സിലണ്ടർ ക്ഷാമം രൂക്ഷം; ഹോട്ടലുകൾ അടച്ചു പൂട്ടൽ ഭീഷണിയിൽ

ന്യൂഡല്‍ഹി : രാജ്യത്ത് എൽപിജി സിലണ്ടർ ക്ഷാമം രൂക്ഷം. മുംബൈ, ബംഗളൂരു എന്നിവിടങ്ങളിൽ ഹോട്ടലുകൾ അടച്ചു പൂട്ടൽ ഭീഷണിയിലാണ്. സിലണ്ടർ പ്രതിസന്ധി രൂക്ഷമായാൽ ഹോട്ടലുകൾ അടച്ചിടുമെന്ന് ഹോട്ടൽ ഉടമകൾ പറയുന്നു. നിലവിലെ പ്രതിസന്ധി 20 ശതമാനം ഹോട്ടലുകളുടെ പ്രവർത്തനത്തെ ബാധിച്ചു.രണ്ടുദിവസത്തിനകം ഇത് 60 ശതമാനം ആകുമെന്നും ഹോട്ടൽ ഉടമകൾ സര്‍ക്കാറിന് അറിയിച്ചിട്ടുണ്ട്.

 

സിലിണ്ടറുകൾക്ക് അധിക തുക കൊടുക്കേണ്ട സാഹചര്യമെന്നും ഹോട്ടൽ ഉടമകൾ പറയുന്നു. ഇതോടെ എണ്ണ ശുദ്ധീകരണ പ്ലാന്റുകൾക്ക് അധിക ഉത്പാദനത്തിന് നിർദ്ദേശം നൽകി പെട്രോളിയം മന്ത്രാലയം. ഗാർഹിക എല്‍പിജിക്ക് മുൻഗണന നൽകണമെന്നും ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനം എന്നിവിടങ്ങളിലേക്കുള്ള വിതരണത്തിനും മുൻഗണന നല്‍കണമെന്നും പെട്രോളിയം മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. വ്യവസായിക മേഖലയിലെ വിതരണം അവലോകനം ചെയ്യാൻ കമ്മിറ്റിയെ രൂപീകരിച്ചതായും പെട്രോളിയം മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ആഭ്യന്തര ആവശ്യങ്ങൾ തടസ്സമില്ലാതെ നിറവേറ്റുന്നതിനാണ് ഈ നടപടിയെന്ന് പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം അറിയിച്ചു. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ആഗോള ഇന്ധന വിതരണത്തെ ബാധിച്ച സാഹചര്യത്തിലാണ് തീരുമാനം.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *