നഴ്‌സസ് സമരത്തില്‍ ഇടപെട്ട് ഹൈക്കോടതി; ആശുപത്രി സേവനങ്ങള്‍ മുടങ്ങരുതെന്ന് പൊലീസിനും തൊഴില്‍ വകുപ്പിനും നിര്‍ദേശം

കൊച്ചി:ആശുപത്രി സേവനങ്ങള്‍ മുടങ്ങരുതെന്ന് നഴ്‌സസ് സമരത്തില്‍ ഇടപെട്ട് ഹൈക്കോടതി. ആശുപത്രിയ്ക്കും ജോലി ചെയ്യാന്‍ സന്നദ്ധരായ ജീവനക്കാര്‍ക്കും സുരക്ഷ ഉറപ്പാക്കണമെന്ന് കോടതി നിര്‍ദേശിച്ചു.എസ്മ പ്രയോഗിക്കണമെന്നാവശ്യപ്പെട്ട് കേരളാ പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടല്‍.

 

ആശുപത്രിയിലെ സേവനങ്ങള്‍ മുടങ്ങരുതെന്നും ആവശ്യമായ സുരക്ഷ ഉറപ്പാക്കണമെന്നുമാണ് പൊലീസിനും തൊഴില്‍വകുപ്പിനും നല്‍കിയ നിര്‍ദേശം.അതേസമയം, നഴ്‌സസ് സമരത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രികളെ ബാധിച്ചു. നാല്‍പതിലേറെ ആശുപത്രികളുടെ പ്രവര്‍ത്തനമാണ് പ്രതിസന്ധിയിലായത്.  രോഗികളെ മെഡിക്കല്‍ കോളജിലേക്ക് മാറ്റാന്‍ കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ കലക്ടറുടെ അനുമതി തേടി. ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരുമെന്നാണ് നഴ്‌സസിന്റെ നിലപാട്.

 

സമരം അനാവശ്യമെന്ന് പ്രൈവറ്റ് ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍. ഇതിനിടെ സമരം ചെയ്യുന്ന കോഴിക്കോട് റെഡ് ക്രസന്റ് ആശുപത്രിയിലെ നഴ്‌സസിന്റെ എക്‌സിപിരിയന്‍സ് സര്‍ട്ടിഫിക്കറ്റില്‍ ബ്ലാക്ക് മാര്‍ക്ക് വീഴത്തുമെന്നാണ് മാനേജ്‌മെന്റിന്റെ മുന്നറിയിപ്പ്.സര്‍ക്കാര്‍ പറയുന്ന സാലറി നല്‍കാമെന്നും സമരത്തില്‍ നിന്ന് പിന്മാറണമെന്നും മാനേജ്‌മെന്റ് പറയുന്നതും ശബ്ദ സദ്ദേശത്തിലുണ്ട്


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *