കൊച്ചി: കേരളത്തിൽ സ്വർണവിലയിൽ നേരിയ വർധന. ഗ്രാമിന് 85 രൂപയും പവന് 680 രൂപയും കൂടി. 1,19,760 രൂപയാണ് പവൻ വില. ഗ്രാമിന് 14,970 രൂപയിലുമെത്തി. ഗ്രാമിന് 14970 രൂപയിലുമെത്തി. തുടർച്ചയായ രണ്ടാംദിനമാണ് സ്വർണവില കൂടുന്നത്. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിൽ സ്വർണവിലയിൽ വലിയ ചാഞ്ചാട്ടമാണുണ്ടാകുന്നത്. യുദ്ധത്തിൻ്റെ തുടക്കത്തിൽ വൻ കുതിപ്പ് നടത്തിയ സ്വർണം മാർച്ച് ഒന്നിന് 1,26,920 വരെ ഉയർന്നിരുന്നു. പിന്നീടുള്ള ദിവസങ്ങളിൽ വലിയ ഏറ്റക്കുറച്ചിലുകളാണ് വിലയിലുണ്ടായത്. ആഗോള വിപണിയിൽ സ്വർണം ട്രോയ് ഔൺസിന് 5208 ഡോളർ എന്ന വിലയിലാണ് വ്യാപാരം.
സംസ്ഥാനത്ത് സ്വർണ വിലയിൽ വർധന



