ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തെ ലക്ഷ്യമാക്കി ഇറാൻ ആക്രമണം; 2 ഡ്രോണുകൾ തടഞ്ഞ് യുഎഇ ; 4 പേർക്ക് പരിക്ക് 

അബുദാബി : ദുബായ് അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമിട്ട് ഇറാൻ ആക്രമണം. ഇറാന്റെ ഡ്രോൺ ആക്രമണം യുഎഇ തടഞ്ഞു. രണ്ട് ഡ്രോണുകൾ തടഞ്ഞതായി യുഎഇ സ്ഥിരീകരിച്ചു. പ്രതിരോധത്തിനിടയിൽ നാലുപേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ ഒരു ഇന്ത്യക്കാരനും ഉൾപ്പെടുന്നു.

 

വിമാനത്താവളത്തിലെ വ്യോമഗതാഗതം സാധാരണഗതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് അധികൃതർ സ്ഥിരീകരിച്ചു. വിമാനത്താവളത്തിന് സമീപമുള്ള പ്രദേശങ്ങളിലാണ് ഡ്രോണുകൾ പതിച്ചതെന്നും നാല് പേർക്ക് പരിക്കേറ്റതായും ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. ഔദ്യോഗിക പ്രസ്താവന പ്രകാരം, രണ്ട് ഘാന പൗരന്മാർക്കും ഒരു ബംഗ്ലാദേശ് പൗരനും ഒരു ഇന്ത്യൻ പൗരനും ആണ് പരിക്കേറ്റിട്ടുള്ളത്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും വിമാന സർവീസുകൾ തടസ്സമില്ലാതെ തുടരുന്നുണ്ടെന്നും യുഎഇ വ്യക്തമാക്കി.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *