പുൽപ്പള്ളി താഴെ അങ്ങാടി ബീവറേജിന് സമീപം നിയന്ത്രണം വിട്ട മരംകയറ്റി വന്ന ലോറി കാറിൻ്റെ മുകളിലേക്ക് മറിഞ്ഞു.രണ്ടുപേർക്ക് പരിക്കേറ്റു.ഇന്ന് രാത്രി 8 മണിയോടെയാണ് അപകടം.ലോറിയുടെ ബ്രേക്ക് പൊട്ടി നിയന്ത്രണം നഷ്ടപ്പെട്ട് നിർത്തിയിട്ട കാറിന്റെ മുകളിലേക്ക് മറിയുകയായിരുന്നു.

നാട്ടുകാരും പോലീസും ജെസിബി ഉപയോഗിച്ച് ലോറി പൊക്കി കാർവെട്ടിപൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത് ലോറി ഡ്രൈവർക്ക് പരിക്കില്ല. കാറിൽ ഒരു കുട്ടിയുൾപ്പെടെ മൂന്ന് പേരുണ്ടായിരുന്നു കുട്ടിക്ക് പരിക്കില്ല, അപകടത്തിൽ പരിക്കേറ്റ മറ്റു രണ്ട് പേരെ ഹോസ്പിറ്റലിൽ കൊണ്ട് പോയി.



