കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെയും കോട്ടത്തറ ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തില്‍ കോട്ടത്തറ കൃഷിഭവനില്‍ വിള ആരോഗ്യകേന്ദ്രത്തിന്റെ ഉദ്ഘാടനവും കര്‍ഷകശാസ്ത്രജ്ഞ സംവാദവും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന് ഉദ്ഘാടനം ചെയ്തു. കര്‍ഷകര്‍ നേരിടുന്ന വിളരോഗങ്ങളും മറ്റ് കൃഷിസംബന്ധമായ പ്രശ്നങ്ങള്‍ക്കും ശാസ്ത്രീയമായ പരിഹാരങ്ങള്‍ ലഭ്യമാക്കുന്നതിന് വിള ആരോഗ്യകേന്ദ്രം സഹായകരമാകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സി രജിത അധ്യക്ഷയായി. വാഴകൃഷിയിലെ ശാസ്ത്രീയ രീതികളെക്കുറിച്ച് കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തിലെ ഡോ. ഗാവസ് രാഗേഷ് വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അജീഷ്, ജില്ലാ പഞ്ചായത്ത് അംഗം എം.സുനില്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ജെനിമോള്, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ ഇ.ആര് പുഷ്പ, പി.പി രനീഷ്, ലീലാമ ജോസഫ്, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ കെ. കെ രാമുണ്ണി, കൃഷി ഓഫീസര്‍ ബിബിന്‍ പൗലോസ്, കൃഷി അസിസ്റ്റന്റ് എം.ആര്. ബബിത, ജനപ്രതിനിധികള്‍, പാടശേഖര കുരുമുളക് സമിതി അംഗങ്ങള്‍ എന്നിവര്‍ സംസാരിച്ചു.



