മണ്ട്യ: കർണാടകയിലെ മണ്ട്യയിൽ കെ.എസ്.ആർ.ടി.സി രാജഹംസ ബസ്സും സ്വിഫ്റ്റ് ഡിസയർ കാറും കൂട്ടിയിടിച്ച് അപകടം.അപകടത്തിൽ കാർ യാത്രക്കാരായ മൂന്ന് പേർ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു. മരിച്ചവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളൂ. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. പോലീസ് നടപടികൾ പുരോഗമിക്കുന്നു.
കർണാടക മാണ്ട്യയിൽ വാഹനാപകടം: മൂന്ന് പേർ മരിച്ചു



