മുണ്ടക്കൈ- ചുരല്‍മല ദുരന്തബാധിതരുടെ പുനരധിവാസ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച വയനാട് ടൗണ്‍ഷിപ്പിലെ വീടുകളില്‍ താമസിക്കുന്ന ഗുണഭോക്താക്കള്‍ക്ക് സർക്കാർ സഹായം .വീട്ടു സാധന സാമഗ്രികള്‍ വാങ്ങുന്നതിനായി ഒരു ലക്ഷം രൂപ വീതം ആണ് സർക്കാർ അനുവദിക്കുന്നത് .മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് തുക നല്‍കുക. സാധനങ്ങള്‍ വാങ്ങുന്നതിന്റെ ബില്ല് സമർപ്പിക്കുന്നതിനനുസരിച്ചാണ് തുക കൈമാറുക. വെള്ളിയാഴ്ച ചേർന്ന മന്ത്രിസഭായോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം ഉണ്ടായത്.



