സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വാണിജ്യ പാചകവാതക വിതരണം പുനരാരംഭിച്ചതായി കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം അറിയിച്ചു. പാചകവാതക ബുക്കിങ് കുത്തനെ ഉയർന്നതിനെ തുടർന്ന് കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ രാജ്യവ്യാപകമായി റെയ്ഡ് ആരംഭിച്ചിട്ടുണ്ട്. നേരത്തേ പ്രതിദിനം 55 ലക്ഷം ബുക്കിങ് ഉണ്ടായിരുന്നത് ശനിയാഴ്ച 88 ലക്ഷമായി ഉയർന്നു. വെള്ളിയാഴ്ച 75 ലക്ഷമായിരുന്നു. ക്ഷാമം ഭയന്ന് ആളുകൾ അത്യാവശ്യത്തിനല്ലാതെയും ബുക്ക് ചെയ്യുന്നതുകൊണ്ടാണിത്. ക്ഷാമമുണ്ടാകില്ലെന്ന് ഉറപ്പുനൽകിയ അധികൃതർ അനാവശ്യമായി ബുക്ക് ചെയ്യരുതെന്ന് അഭ്യർഥിച്ചു. രണ്ട് ബുക്കിങ്ങുകൾക്കിടയിലെ കാലപരിധി നിയന്ത്രിച്ചത് അനാവശ്യ ബുക്കിങ് ഒഴിവാക്കാനാണ്. നഗരത്തിൽ രണ്ട് ബുക്കിങ്ങുകൾക്കിടയിൽ 25 ദിവസം വേണം. ഗ്രാമീണ മേഖലയിൽ ഇത് 45 ദിവസമാണ്.
LPG ആശങ്ക വേണ്ട വാണിജ്യ പാചകവാതക വിതരണം പുനരാരംഭിച്ചതായി കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം



