എൽപിജി ക്ഷാമത്തിനിടെ ആശ്വാസ വാർത്ത! ഹോർമുസ് കടലിടുക്ക് കടന്ന് ശിവാലികും നന്ദാദേവിയും ഇന്ത്യൻ തീരത്തേക്ക് അടുക്കുന്നു

ദില്ലി: ഹോർമുസ് കടലിടുക്ക് കടന്ന് ദ്രവീകൃത പെട്രോളിയം വാതകവുമായി (എൽപിജി) രണ്ട് ടാങ്കറുകൾ ഇന്ത്യയിലേക്ക് എത്തുന്നതായി റിപ്പോർട്ട്. പശ്ചിമേഷ്യൻ സംഘർഷം പാചക വാചക വിതരണത്തെ തടസ്സപ്പെടുത്തിയതിനാൽ രാജ്യത്ത് എൽപിജി ക്ഷാമം നേരിട്ടിരുന്നു. ഇന്ത്യയും ഇറാനും സംസാരിച്ചതിന് പിന്നാലെസ രണ്ടാഴ്ചയായി അടച്ചിട്ടിരുന്ന കടലിടുക്കിലൂടെ ഇന്ത്യയിലേക്കുള്ള കപ്പലുകൾക്ക് സുരക്ഷിതമായ ഗതാഗതം അനുവദിച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ചാർട്ടർ ചെയ്ത ശിവാലിക്, നന്ദാദേവി എന്നീ ടാങ്കറുകളാണ് അടുത്ത ആഴ്ച ഇന്ത്യയിലെത്തുകയെന്ന് റിപ്പോർട്ടിൽ പറയുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള ഷിപ്പിംഗ് കോർപ്പ് ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ളതാണ് കപ്പലുകൾ.

 

അതേസമയം, ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരണം നൽകിയിട്ടില്ല. ഇന്ത്യൻ ഓയിൽ കോർപ്പറേഷനും മറുപടി നൽകിയിട്ടില്ല. കപ്പലുകൾ തങ്ങളുടെ സ്ഥാനം അറിയാൻ ഉപയോഗിക്കുന്ന എഐഎസ് സംവിധാനങ്ങൾ വഴി, ഹോർമുസ് കടന്ന രണ്ട് കപ്പലുകളും ഇന്ത്യയുടേതാണെന്ന സൂചനയുണ്ട്. ശിവാലിക് കടലിടുക്ക് ഇതിനകം കടന്നുപോയതായി കപ്പൽ ട്രാക്കിംഗ് ഡാറ്റ കാണിക്കുന്നു. നന്ദാദേവി കടലിടുക്ക് കടക്കുകയാണ്. രണ്ടും ഖത്തറിലെ റാസ് ലഫാനിൽ നിന്നാണ് പുറപ്പെട്ടത്.

 

പാചകത്തിനും വ്യാവസായിക പ്രക്രിയകൾക്കും പ്ലാസ്റ്റിക് നിർമ്മാണത്തിനുള്ള പെട്രോകെമിക്കൽ യൂണിറ്റുകളിലും ഉപയോഗിക്കുന്ന എൽപിജിയുടെ രൂക്ഷമായ ക്ഷാമം ഇന്ത്യ നേരിടുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ധന ഇറക്കുമതിയിൽ രണ്ടാമത്തെ വലിയ രാജ്യമാണ് രാജ്യം, ഇതിന്റെ 90% മിഡിൽ ഈസ്റ്റിൽ നിന്നാണ് വരുന്നത്. പേർഷ്യൻ ഗൾഫിൽ നിന്ന് ക്രൂഡ് ഓയിലിന്റെ വലിയൊരു ഭാഗം കൊണ്ടുപോകുന്ന ഇന്ത്യ, ഹോർമുസ് കടലിടുക്ക് വഴി ടാങ്കറുകൾ കടന്നുപോകുന്നത് ഉറപ്പാക്കാൻ ഇറാനുമായി ചർച്ചകൾ നടത്തിവരികയാണ്.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *