കാട്ടിക്കുളം:കാട്ടിക്കുളം ഇരുമ്പുപാലത്ത് വെച്ച് നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു. ഇന്ന് രാവിലെ മൂന്ന് മണിയോടെയാണ് യുവാക്കൾ സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ടത്. കാട്ടിക്കുളം രണ്ടാം ഗേറ്റ് നാരങ്ങക്കുന്ന് കാട്ടുനായ്ക്ക ഉന്നതിയിലെ തരുൺ (19) ആണ് മരിച്ചത്. സഹയാത്രികനായ ഷാണമംഗലം ഉന്നതിയിലെ കമൽ (20) നെ വയനാട് മെഡിക്കൽകോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ മൂന്നരയോ ടെയായിരുന്നു അപകടം. അപ്പപ്പാറത്തുള്ള ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞ് വരുന്നതിനിടെയാണ് അപകടമെന്ന് നാട്ടുകാർ പറഞ്ഞു.
ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം




