വോട്ടർ പട്ടികയില്‍ 23 വരെ പേരുചേർക്കാം

നിയമസഭാ തെരഞ്ഞെടുപ്പിന്റെ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന്റെ അവസാനദിവസമായ 23വരെ വോട്ടർ പട്ടികയിൽ പേരുചേർക്കാൻ അവസരം. 18 വയസ്‌ പൂർത്തിയാകുന്ന ആർക്കും രജിസ്റ്റർ ചെയ്യാം. voters.eci.gov.in വെബ്‌സൈറ്റ്വഴിയോ ‘വോട്ടർ ഹെൽപ്പ് ലൈൻ’ മൊബൈൽ ആപ്ലിക്കേഷൻ മുഖേനയോ ഓൺലൈനായി വേണം അപേക്ഷിക്കാൻ. വെബ്‌സൈറ്റിലെ ‘ന്യൂവോട്ടർ രജിസ്ട്രേഷൻ’ ലിങ്കിൽ പ്രവേശിച്ച് ‘ഫോം 6’ പൂരിപ്പിക്കണം. പ്രവാസി വോട്ടർമാർക്ക്‌ ‘ഫോം 6 എ’ യുമുണ്ട്‌. ബിഎൽഒമാരെ ബന്ധപ്പെട്ടാലും സഹായം ലഭിക്കും. കൂടാതെ ബൂത്ത്‌ മാറാനും താമസസ്ഥലം മാറ്റാനും ഫോം 8 ഉപയോഗിക്കാം.അപേക്ഷയോടൊപ്പം കളർ പാസ്‌പോർട്ട് സൈസ് ഫോട്ടോ, വയസ്‌, വിലാസം തെളിയിക്കുന്ന രേഖകൾ അപ്‌ലോഡ് ചെയ്യണം. അടുത്ത ബന്ധുവിന്റെ തിരിച്ചറിയൽ കാർഡ്‌ നമ്പറും മൊബൈൽ നമ്പറും വേണം. ബിഎൽഒമാർ നേരിട്ടെത്തി പരിശോധിച്ചാണ്‌ പേര് ഉൾപ്പെടുത്തുക


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *