ഡ്രോണ്‍ ആക്രമണം: ദുബൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഭാഗികമായി പുനരാരംഭിച്ചു, വിമാന സര്‍വിസുകള്‍ ഓടിത്തുടങ്ങി 

ദുബായ്:ഡ്രോണ്‍ ആക്രമണം ദുബൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഭാഗികമായി പുനരാരംഭിച്ചു, വിമാന സര്‍വിസുകള്‍ ഓടിത്തുടങ്ങി .മുന്നറിയിപ്പില്ലാതെയാണ് സുരക്ഷാ കാരണങ്ങളാൽ ദുബൈ വിമാനത്താവളം അടച്ചത്. ഇന്ന് ഡ്രോൺ പതിച്ചതിനെ തുടർന്നാണ് ഇന്ധന ടാങ്കിനടുത്ത് തീപിടിത്തം ഉണ്ടായത്. ദുബൈ സിവിൽ ഡിഫൻസ് സംഘം തീ നിയന്ത്രണ വിധേയമാക്കി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. സുരക്ഷാ മുൻകരുതലായാണ് ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി വിമാനത്താവളത്തിലെ വിമാന സർവിസുകൾ താൽക്കാലികമായി നിർത്തിവെച്ചത്. യാത്രക്കാർ തങ്ങളുടെ വിമാന സർവിസുകളുടെ ഏറ്റവും പുതിയ വിവരങ്ങൾക്കായി ബന്ധപ്പെട്ട എയർലൈൻസുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ നിർദ്ദേശിച്ചു. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം കൂടുതൽ വിവരങ്ങൾ ഔദ്യോഗിക ചാനലുകളിലൂടെ ഉടൻ അറിയിക്കുമെന്നും അധികൃതർ അറിയിച്ചു


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *