നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള ചെലവു നിരീക്ഷകര്‍ സംസ്ഥാനത്ത് എത്തിത്തുടങ്ങി. ആകെ 40 ചെലവു നിരീക്ഷകരാണ് കേരളത്തിലുണ്ടാകുക. ഇന്നു വൈകിട്ടോടെ എല്ലാവരും എത്തിച്ചേരും. ഓരോ നിരീക്ഷകര്‍ക്കും മൂന്നോ നാലോ മണ്ഡലങ്ങളുടെ വീതം ചുമതലയാണുള്ളത്. മൂന്നു ദിവസത്തേക്ക് ഇവിടെ തങ്ങുന്ന ഇവര്‍ പിന്നീട് ഈ മാസം 26-ന് വീണ്ടും എത്തുകയും പ്രചാരണ കാലം മുഴുവന്‍ തങ്ങുകയും ചെയ്യും. പൊതു തെരഞ്ഞെടുപ്പു നിരീക്ഷകര്‍ നാളെയാണ് സംസ്ഥാനത്ത് എത്തുക. നിയമസഭാ തിരഞ്ഞെടുപ്പിൽ വീട്ടിൽ വോട്ടു ചെയ്യുന്നവർ ഈ മാസം 20 -നകം അപേക്ഷ നൽകണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ.



