കല്പറ്റ : ജില്ലയിൽ ആകെയുള്ളത് 6,42,693 വോട്ടർമാർ. 3,28,525 സ്ത്രീകളും 3,14,165 പുരുഷന്മാരും മൂന്ന് ട്രാൻസ് ജെൻഡർമാരുമാണുള്ളത്. ജില്ലയിലാകെ 715 പോളിങ് സ്റ്റേഷനുകളാണുള്ളത്. മാനന്തവാടി മണ്ഡലത്തിൽ 237, കല്പറ്റയിൽ 227, സുൽത്താൻബത്തേരിയിൽ 251. കല്പറ്റ നിയോജകമണ്ഡലത്തിലെ കണിയാമ്പറ്റ ജി.എൽ.പി. സ്കൂൾ ഈസ്റ്റ് വിങ്ങാണ് ഏറ്റവും കൂടുതൽ വോട്ടർമാരുള്ള പോളിങ് സ്റ്റേഷൻ. 1341 വോട്ടർമാർ. സുൽത്താൻബത്തേരി നിയോജകമണ്ഡലത്തിലെ കുറിച്യാട് മുൻ ഏകാധ്യാപക വിദ്യാലയത്തിലാണ് കുറവ് വോട്ടർമാരുള്ളത്. 71 പേരാണിവിടെ വോട്ടുചെയ്യുക. ജില്ലയിൽ ആകെ 167 സുരക്ഷാപ്രാധാന്യമുള്ള ബൂത്തുകളുണ്ട്. ഇതിൽ 98 പോളിങ് സ്റ്റേഷനുകൾ എൽ.ഡബ്ല്യു.ഇ. ബൂത്തുകളും 69 പോളിങ് സ്റ്റേഷനുകൾ ക്രിട്ടിക്കൽ ബൂത്തുകളുമാണ്.
നിയമസഭാ തെരഞ്ഞെടുപ്പ്; ജില്ലയിൽ ആകെയുള്ളത് 6,42,693 വോട്ടർമാർ



