അബുദാബിയിലെ ഹബ്ഷാൻ, ബാബ് പ്ലാന്റുകളിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ചു; ഗ്യാസ് പ്ലാന്റ് അടച്ചു

അബുദാബി – അബുദാബിയിലെ ഹബ്ഷാൻ ഗ്യാസ് പ്ലാൻ്റിലും ബാബ് എണ്ണപ്പാടത്തും മിസൈൽ അവശിഷ്ടങ്ങൾ പതിച്ചതായി അബുദാബി മീഡിയ ഓഫീസ് അറിയിച്ചു. വ്യാഴാഴ്‌ച പുലർച്ചെയുണ്ടായ ഈ സംഭവത്തെ തുടർന്ന് മുൻകരുതൽ നടപടിയായി ഹബ്ഷാൻ ഗ്യാസ് പ്ലാന്റ് താൽക്കാലികമായി അടച്ചു. ലക്ഷ്യമിട്ടെത്തിയ മിസൈലുകളെ വ്യോമ പ്രതിരോധ സംവിധാനം തകർത്തതിനെ തുടർന്നുണ്ടായ അവശിഷ്ടങ്ങളാണ് ഈ മേഖലകളിൽ പതിച്ചത്. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല.

 

സംഭവത്തെ തുടർന്ന് വിദേശകാര്യ മന്ത്രാലയം (MoFA) ശക്തമായി രേഖപ്പെടുത്തി. മേഖലയ്ക്കും സമാധാനത്തിനും ഭീഷണിയാകുന്ന തരത്തിൽ ഇറാൻ നടത്തിയ ഈ ഭീകരാക്രമണത്തെ രാജ്യം അപലപിച്ചു. ആരുടെ പരമാധികാരത്തിന് നേരെയുള്ള ഇത്തരം നീക്കങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും, അറിയിപ്പിൽ ചൂണ്ടിക്കാട്ടി.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *