ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ എണ്ണ ടാങ്കറുകളുടെയും ചരക്ക് കപ്പലുകളുടെയും സുരക്ഷിതമായ യാത്രയ്ക്കായി ഇന്ത്യ നയതന്ത്ര നീക്കങ്ങൾ ഊർജ്ജിതമാക്കി. നിലവിൽ 21 ഇന്ത്യൻ കപ്പലുകൾ ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുകയാണ്. ഇതിലായി 611 ഇന്ത്യൻ ജീവനക്കാരുണ്ട്. ഇവരെയും കപ്പലുകളെയും സുരക്ഷിതമായി പുറത്തെത്തിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. ഇന്ത്യ നൽകിയ മരുന്നുകൾക്ക് ഇറാൻ സർക്കാർ നന്ദി അറിയിച്ചു.ഇറാനിയൻ റെഡ് ക്രസന്റിന് കൈമാറിയ മരുന്നുകൾ അതിർത്തി രാജ്യങ്ങൾ വഴി റോഡ് മാർഗ്ഗം ഇറാനിലെത്തിക്കാനാണ് തീരുമാനം. എൽപിജി ഉൽപ്പാദനം വർദ്ധിപ്പിച്ചു.യുദ്ധസാഹചര്യത്തിൽ ഇന്ധനക്ഷാമം ഒഴിവാക്കാൻ രാജ്യത്തെ എൽപിജി ഉൽപ്പാദനം കേന്ദ്രസർക്കാർ 40 ശതമാനമായി ഉയർത്തി.നേരത്തെ കുടുങ്ങിക്കിടന്ന രണ്ട് എൽപിജി ടാങ്കറുകൾക്ക് കടന്നുപോകാൻ ഇറാൻ അനുമതി നൽകിയിരുന്നു.
ഹോർമുസിൽ ഇന്ത്യൻ എണ്ണ ടാങ്കർ, ചരക്ക് കപ്പലുകളുടെയും സുരക്ഷിത യാത്ര; നയതന്ത്ര നീക്കങ്ങൾ ഊർജ്ജിതമാക്കി ഇന്ത്യ




