ബത്തേരി: 2005 വർഷത്തിൽ സുൽത്താൻ ബത്തേരി ടൌണിലും, പരിസരത്തും കള്ളനോട്ട് വിതരണം ചെയ്ത കേസിൽ 20 വർഷത്തോളമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവരികയായിരുന്ന പ്രതിയെ സംസ്ഥാന ക്രൈം ബ്രാഞ്ച് വയനാട് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച മലപ്പുറം കൂട്ടിലങ്ങാടി പുളിക്കത്തൊടി വീട് ഹംസ പി.ടി (49) നെയാണ് ഇന്നലെ പുലർച്ചെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ് ചെയ്തത്. പ്രതിയെ സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി.
20 വർഷത്തോളമായി ഒളിവിൽ കഴിഞ്ഞ പിടികിട്ടാപുള്ളി പിടിയിൽ



