കൊല്ലം :ഡോക്ടർ വന്ദന ദാസ് കൊലപാതകക്കേസിൽ ശിക്ഷാവിധി ഇന്ന്. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിക്കുക. കേസ് അപൂർവങ്ങളിൽ അപൂർവമായി കണ്ട് പരമാവധി ശിക്ഷ പ്രതി സന്ദീപിന് നൽകണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. ശിക്ഷാവിധിയിലുള്ള വാദം കഴിഞ്ഞ ദിവസം കോടതിയിൽ പൂർത്തിയായിരുന്നു.
പ്രതിയുടെ ആക്രമണം കൊല്ലണമെന്ന ഉദ്ദേശത്തോടെ ആയിരുന്നില്ലെന്നും സമനില തെറ്റിയുള്ള ആക്രമണമായിരുന്നു എന്നുമാണ് പ്രതിഭാഗം കോടതിയെ അറിയിച്ചത്. 2023 മെയ് 10 നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വച്ച് പ്രതി സന്ദീപ് വന്ദനാദാസിനെ കുത്തിക്കൊലപ്പെടുത്തുന്നത്.
അമ്മക്ക് താൻ മാത്രമേ ഉള്ളുവെന്നും കുറഞ്ഞ ശിക്ഷ നൽകണമെന്നുമാണ് കോടതിയോട് സന്ദീപ് ആവശ്യപ്പെട്ടിരിക്കുന്നത്. ശിക്ഷയിൽ നിന്ന് രക്ഷപ്പെടാനുള്ള ബാലിശമായ കാരണങ്ങൾ മാത്രമാണ് പ്രതിയുടേതെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. പശ്ചാത്താപത്തിന്റെ ഒരു കണിക പോലും പ്രതിയിൽ നിന്ന് ഉണ്ടായിട്ടില്ലെന്നും പ്രോസിക്യൂഷൻ പറഞ്ഞു


