ന്യൂഡൽഹി :ഭാര്യ വീട്ടുജോലി ചെയ്യുന്നില്ല എന്നത് ക്രൂരതയായി കാണാൻ സാധിക്കില്ലെന്ന് സുപ്രീംകോടതി. ഭക്ഷണം പാകം ചെയ്യാൻ ഭാര്യ വിസമ്മതിച്ചുവെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് ഭർത്താവ് സമർപ്പിച്ച വിവാഹമോചന കേസ് പരിഗണിക്കവയാണ് കോടതിയുടെ നിരീക്ഷണം. ഭാര്യ ഭക്ഷണം പാകം ചെയ്യാൻ വിസമ്മതിച്ചുവെന്നും കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങിന് തന്നെ ക്ഷണിച്ചിരുന്നില്ലെന്നുമാണ് ഭർത്താവ് നൽകിയ പരാതി. വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിൽ ഭാര്യയുടെ മനോഭാവം മാറിയെന്നും തന്നെയും മാതാപിതാക്കളെയും അസഭ്യം പറയുകയും മോശമായി പെരുമാറുകയും ചെയ്തുവെന്നും പരാതിയിൽ പറഞ്ഞു.
വിവാഹം കഴിക്കുന്നത് ഒരു ജോലിക്കാരിയെ അല്ലെന്നും മറിച്ച് ഒരു ജീവിതപങ്കാളിയെ ആണെന്നും ജസ്റ്റിസ് സന്ദീപ് മേത്ത വ്യക്തമാക്കി. മാറുന്ന കാലത്തിന് അനുസരിച്ചുകൊണ്ട് പാചകം, അലക്ക് തുടങ്ങിയ വീട്ടുജോലികളിൽ ഭർത്താവും പങ്കു ചേരണമെന്ന് ജസ്റ്റിസ് വിക്രം നാഥ് പറഞ്ഞു




