നിയമസഭാ തെരഞ്ഞെടുപ്പ്: കളക്ടറുടെ സോഷ്യല്‍ മീഡിയ സെല്‍ ഉദ്ഘാടനം ചെയ്തു

കൽപ്പറ്റ:നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടറുടെ ഇലക്ഷന്‍ സോഷ്യല്‍ മീഡിയ സെല്‍ കലക്ടറേറ്റില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലാ കലക്ടര്‍ ഡി ആര്‍ മേഘശ്രീ മീഡിയ സെല്ലിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു. വോട്ടര്‍ അവബോധ പ്രചരണം, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വേഗത്തിലും വിശ്വാസ്യതയോടെയും പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ സോഷ്യല്‍ മീഡിയ സെല്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്.

 

ജില്ലാ ഐ.ടി. സെല്ലില്‍ നടന്ന പരിപാടിയില്‍ അസിസ്റ്റന്റ് കളക്ടര്‍ പി.പി അര്‍ച്ചന, സോഷ്യല്‍ മീഡിയ നോഡല്‍ ഓഫീസര്‍ പി.ജെ സെബാസ്റ്റ്യന്‍, കെ.എസ്.ഐ.ടി.എം. ജില്ലാ പ്രൊജക്റ്റ് മാനേജര്‍ എസ്.നിവേദ്, സ്വീപ്- സോഷ്യല്‍ മീഡിയ ടീമംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *