കൽപ്പറ്റ:തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള പോസ്റ്റല്‍ ബാലറ്റ് ആവശ്യമുള്ള ഉദ്യോഗസ്ഥര്‍ പരിശീലനത്തിന്റെ ആദ്യ ദിവസമായ മാർച്ച് 24ന് തന്നെ ഫോം 12 പൂരിപ്പിച്ചു വോട്ട് ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ (വി എഫ് സി) നല്‍കേണ്ടതാണ്. ഉദ്യോഗസ്ഥര്‍ക്കായി പരിശീലന കേന്ദ്രങ്ങളില്‍ തന്നെ വി എഫ് സി സജ്ജീകരിക്കും. ഫോം 12 ൽ ഇലക്ഷന് ഐഡി കാര്‍ഡ് നമ്പറും മൊബൈല്‍ നമ്പറും പ്രത്യേകം രേഖപ്പെടുത്തണം. ഇലക്ഷൻ ഡ്യൂട്ടിയുള്ള മറ്റ് ഉദ്യോഗസ്ഥര്‍ക്കായി എസ്.കെ.എം.ജെ സ്കൂളില്‍ പ്രത്യേക വോട്ട് ഫെസിലിറ്റേഷന്‍ സെന്റര്‍ ഒരുക്കും.
പോസ്റ്റല്‍ ബാലറ്റ്: ഉദ്യോഗസ്ഥര്‍ മാർച്ച് 24ന് ഫോം 12 നല്‍കണം



