സ്വര്‍ണവില കേരളത്തില്‍ ഉച്ചയ്ക്ക് ശേഷം വീണ്ടും ഇടിഞ്ഞു

കൊച്ചി: സ്വര്‍ണവില കേരളത്തില്‍ ഉച്ചയ്ക്ക് ശേഷം വീണ്ടും കുറഞ്ഞു. രാവിലെ വലിയ ഇടിവ് രേഖപ്പെടുത്തിയ പിന്നാലെയാണ് ഉച്ചയ്ക്ക് ശേഷവും താഴ്ന്നത്. ആഭരണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് ഇത് നല്ല അവസരമാണ്. ഇന്ന് മാത്രം 7500 രൂപയാണ് ഒരു പവന് കുറഞ്ഞിരിക്കുന്നത്. ഈ മാസം ഇതുവരെ 27000 രൂപയുടെ കുറവുണ്ടായി.ആഗോള വിപണിയില്‍ സ്വര്‍ണവില തുടര്‍ച്ചയായി കുറയുകയാണ്. ഇതാണ് കേരളത്തിലും വില ഇടിയാന്‍ കാരണം.

 

ഈ മാസം ആദ്യത്തില്‍ 1.26 ലക്ഷം രൂപയായിരുന്നു കേരളത്തില്‍ ഒരു പവന് രേഖപ്പെടുത്തിയത്. ഇപ്പോള്‍ ഒരു ലക്ഷം രൂപയ്ക്ക് താഴെയാണ്. ഏറെ ആഴ്ചകള്‍ക്ക് ശേഷമാണ് സ്വര്‍ണവില ഒരു ലക്ഷത്തിന് താഴേക്ക് എത്തുന്നത്. ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 5000 ഡോളറായിരുന്നു ഈ മാസം ആദ്യത്തിലെ വില. ഇപ്പോള്‍ 4200ലേക്ക് വീണിട്ടുണ്ട്. ഇതിന്റെ പ്രതിഫലനമാണ് കേരളത്തിലെ വിലയിലും കാണുന്നത്.

സ്വര്‍ണവില ഇന്ന് രാവിലെ

 

22 കാരറ്റ് ഒരു പവന്‍ 1,02,680

18 കാരറ്റ് ഒരു പവന്‍ 84,400

14 കാരറ്റ് ഒരു പവന്‍ 65,760

9 കാരറ്റ് ഒരു പവന്‍ 42,400

 

സ്വര്‍ണവിലെ ഉച്ചയ്ക്ക് ശേഷം

 

22 കാരറ്റ് ഒരു പവന്‍ 99,480

18 കാരറ്റ് ഒരു പവന്‍ 81,800

14 കാരറ്റ് ഒരു പവന്‍ 63,720

9 കാരറ്റ് ഒരു പവന്‍ 41,080

 

ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 107040 രൂപയായിരുന്നു വില. ഇന്ന് രാവിലെ 4360 രൂപ കുറഞ്ഞ് 102680 രൂപയായി. ഉച്ചയ്ക്ക് ശേഷം 3200 രൂപ വീണ്ടും കുറഞ്ഞ് 99480 രൂപയിലെത്തി. 22 കാരറ്റ് ഒരു ഗ്രാമിന് ഉച്ചയ്ക്ക് ശേഷം 400 രൂപ കുറഞ്ഞ് 12435 രൂപയായിട്ടുണ്ട്. വെള്ളിയുടെ ഗ്രാം വില 230 ആയി കുറഞ്ഞു. 10 ഗ്രാം വെള്ളിക്ക് 2300 രൂപയാണ് വരിക. ഓഹരി വിപണിയും വലിയ ഇടിവാണ് രേഖപ്പെടുത്തിയത്

 

 


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *