വയനാട് ജില്ലയില്‍ നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ മത്സര രംഗത്തുള്ളത് 22 സ്ഥാനാര്‍ത്ഥികള്‍. മാനന്തവാടി മണ്ഡലത്തില്‍ മൂന്ന് പേരും സുല്‍ത്താന്‍ ബത്തേരിയില്‍ എട്ട് പേരും കല്‍പറ്റയില്‍ 11 പേരുമാണ് മത്സര രംഗത്തുള്ളത്. ഏറ്റവും കുറവ് (മൂന്ന് പേര്‍) സ്ഥാനാര്‍ത്ഥികളുളളത് മാനന്തവാടിയിലും കൂടുതല്‍ (11 പേര്‍) കല്‍പറ്റയിലുമാണ്. നാളെയാണ് (മാര്‍ച്ച് 26) നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി. ഇത് കൂടി കഴിഞ്ഞാലേ മത്സര രംഗത്തുള്ള സ്ഥാനാര്‍ത്ഥികളുടെ അന്തിമ ചിത്രം ലഭിക്കുകയുള്ളൂ. ഓരോ മണ്ഡലത്തിലേയും സ്ഥാനാര്‍ത്ഥികളുടെ പേരുവിവരങ്ങള്‍
017 മാനന്തവാടി മണ്ഡലം
ഉഷ എം എ (ഐ എന്‍ സി), കേളു ഒ ആര്‍ (സി പി ഐ (എം), ശ്യാംരാജ് പി (ബി ജെ പി). യഥാര്‍ത്ഥ സ്ഥാനാര്‍ത്ഥികളുടെ പത്രിക സ്വീകരിച്ചതിനാല്‍ പകരം സ്ഥാനാര്‍ത്ഥികളായ പ്രവീജ് (സി പി ഐ (എം), മോഹന്‍ദാസ് (ബി ജെ പി) എന്നിവരുടെ പത്രികകള്‍ സ്വീകരിച്ചില്ല.
018 സുല്‍ത്താന്‍ ബത്തേരി മണ്ഡലം
സുല്‍ത്താന്‍ ബത്തേരി നിയമസഭാ മണ്ഡലത്തില്‍ കവിത എ എസ് (ഭാരതീയ ജനതാ പാര്‍ട്ടി), പ്രകൃതി എന്‍ വി (ആം ആദ്മി പാര്‍ട്ടി), ഐ സി ബാലകൃഷ്ണന്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), ബെനഡിക്റ്റ് (ബഹുജന്‍ സമജ് പാര്‍ട്ടി), എം എസ് വിശ്വനാഥന്‍ (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്സിസ്റ്റ്), വി എ രമേശന്‍ (സോഷ്യലിസ്റ്റ് യൂണിറ്റി സെന്റര്‍ ഓഫ് ഇന്ത്യ (കമ്മ്യൂണിസ്റ്റ്)), ബാലകൃഷ്ണന്‍ ഇ (സ്വതന്ത്രന്‍), രാജേഷ് ആര്‍ എം (സ്വതന്ത്രന്‍). യഥാര്‍ത്ഥ സ്ഥാനാര്‍ത്ഥിയുടെ പത്രിക സ്വീകരിച്ചതിനാല്‍ പകരം സ്ഥാനാര്‍ത്ഥിയായ ടി.കെ. രമേശ് (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്സിസ്റ്റ്) യുടെ പത്രിക സ്വീകരിച്ചില്ല.
019 കല്‍പ്പറ്റ മണ്ഡലം
പ്രകാശന്‍ കെ.വി (സി പി ഐ (എംഎല്‍) റെഡ്സ്റ്റാര്‍, പ്രശാന്ത് കുമാര്‍ (ബിജെപി), പി.കെ അനില്‍ കുമാര്‍ (ആര്‍ ജെ ഡി), റഫീഖ് സി.എ (എഎപി), രാധാകൃഷ്ണന്‍ എം (സ്വതന്ത്രന്‍), അഡ്വ.ടി. സിദ്ദിഖ് (ഐഎന്‍സി), ഹംസ (എസ്ഡിപിഐ), ടി.കെ ഉമ്മര്‍ (സ്വതന്ത്രന്‍), ഡി. രാജന്‍ (ആര്‍ജെഡി), അനില്‍കുമാര്‍ (സ്വതന്ത്രന്‍), സിദ്ദിഖ് (സ്വതന്ത്രന്‍). യഥാര്‍ത്ഥ സ്ഥാനാര്‍ത്ഥികളുടെ പത്രിക സ്വീകരിച്ചതിനാല്‍ പകരം സ്ഥാനാര്‍ത്ഥികളായ കെ.ശ്രീനിവാസന്‍ (ബിജെപി), സുരേഷ് ബാബു (ഐഎന്‍സി) എന്നിവരുടെ പത്രികകള്‍ സ്വീകരിച്ചില്ല. സി.രാമന്‍കുട്ടി (ബിഎസ്പി) യുടെ പത്രിക ന്യൂനതകള്‍ ഉള്ളതിനാല്‍ തള്ളി.




