കാർ ഡിവൈഡറിൽ ഇടിച്ചു കയറി; നടിക്ക് ദാരുണാന്ത്യം

ജയ്‌പുർ:വാഹനാപകടത്തിൽ നടിയും മോഡലുമായ ഹർഷിൽ കാലിയ (30)യ്ക്ക് ദാരുണാന്ത്യം. ജയ്‌പുരിലെ ഷിപ്ര പഥ് റോഡിൽ വച്ചാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാർ, ഡിവൈഡറിലേക്ക് ഇടിച്ച് കയറുകയായിരുന്നു. കാർ തലകുത്തനെ മറിയുകയും ചെയ്തു.

അപകടം കണ്ട് ഓടിയെത്തിയ നാട്ടുകാർ കാറിനുള്ളിൽ നിന്നും ഹർഷിലിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനില്ല. തലയ്ക്കാണ് ഗുരുതരമായി പരുക്കേറ്റതെന്ന് ഡോക്‌ടർമാർ പറഞ്ഞു. വാഹനാപകടത്തിന്റെ കാരണം കണ്ടെത്താൻ ശ്രമിക്കുകയാണെന്നും മറ്റേതെങ്കിലും വാഹനം ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടയിലാണോ അതോ അമിതവേഗതയാണോ കാരണമെന്നും പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു.

 

പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. ക്രൈം നെക്സ്റ്റ് ഡോർ എന്ന വെബ് സീരിസിൽ അഭിനയിച്ച് വരികയായിരുന്നു താരം. ന്യൂസ് ചാനലിൽ വാർത്താ അവതാരകയുമായിരുന്നു. മോഡലിങിലും തിളങ്ങി നിൽക്കുന്നതിനിടയിലാണ് ഹർഷിലിന്റെ വിയോഗം.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *