പൊതുമരാമത്ത് വകുപ്പിന് കീഴില്‍ ഓവര്‍സീയര്‍ (സിവില്‍) തസ്തികയിലേക്ക് നടക്കുന്ന റിക്രൂട്ട്മെന്റിന് അപേക്ഷിക്കാനുള്ള അവസരം ഏപ്രിൽ 1ന് അവസാനിക്കും. . താല്‍പര്യമുള്ളവര്‍ കേരള പി.എസ്.സി വെബ്‌സൈറ്റ് മുഖേന അപേക്ഷ നല്‍കണം.
തസ്തികയും ഒഴിവുകളും
പൊതുമരാമത്ത് ഡിപ്പാര്‍ട്ട്‌മെന്റില്‍ I ഗ്രേഡ് ഓവര്‍സീയര്‍/ I ഗ്രേഡ് ഡ്രാഫ്റ്റ്‌സ്മാന്‍ (സിവില്‍) റിക്രൂട്ട്‌മെന്റ്. സംസ്ഥാന തലത്തില്‍ പ്രതീക്ഷിത ഒഴിവുകളാണ് വന്നിട്ടുള്ളത്.
Name of Department: Public Works Department
Name of post : I Grade Overseer / I Grade Draftsman (Civil) (Direct Recruitment
from among Second Grade Overseers/Draftsman, Third Grade
Overseers / Tracers, Clerks, Typist, Typist – Clerk and Confidential
Assistants of Public Works Department Only)
CATEGORY NO: 02/2026
Last date of application 01.04.2026
ശമ്പളം
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 37,400 രൂപമുതല്‍ 79,000 രൂപവരെ ശമ്പളം ലഭിക്കും.
പ്രായപരിധി
18 വയസ് തികഞ്ഞിരിക്കണം. ഉയര്‍ന്ന പ്രായപരിധി ബാധകമല്ല.
യോഗ്യത
കേരള സര്‍വകലാശാലയില്‍ നിന്നുള്ള സിവില്‍ എഞ്ചിനീയറിങ് ഡിപ്ലോമ അല്ലെങ്കില്‍ തത്തുല്യമായ സര്‍ക്കാര്‍ അംഗീകൃത ഡിപ്ലോമ.
കൂടാതെ പൊതുമരാമത്ത് വകുപ്പിലെ രണ്ടാം ഗ്രേഡ് ഓവര്‍സീയര്‍/ ഡ്രാഫ്റ്റ്‌സ്മാന്‍, മൂന്നാം ഗ്രേഡ് ഓവര്‍സീയര്‍/ ട്രേസര്‍, ക്ലര്‍ക്ക്, ടൈപ്പിസ്റ്റ്, ടൈപ്പിസ്റ്റ്- ക്ലര്‍ക്ക്/ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് എന്നിവര്‍ക്ക് ബന്ധപ്പെട്ട വകുപ്പില്‍ പ്രസ്തുത തസ്തികകളില്‍ രണ്ടുവര്‍ഷത്തെ എക്‌സ്പീരിയന്‍സും വേണം.ഉദ്യോഗാര്‍ഥികള്‍ എക്‌സ്പീരിയന്‍സ് തെളിയിക്കുന്ന ഓഫീസ് മേധാവിയുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
അപേക്ഷിക്കേണ്ട വിധം
ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ൽ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നൽകേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.
അപേക്ഷ: https://thulasi.psc.kerala.gov.in/thulasi/


