കൽപ്പറ്റ:പോസ്റ്റല്‍ ബാലറ്റ് പ്രക്രിയയുടെ ഭാഗമായി കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളിലേക്കുള്ള ഫോം 12ഡി വിതരണം തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡി ആര് മേഘശ്രീ ഫ്ളാഗ് ഓഫ് ചെയ്തു. റീജിയണല്‍ ലെവല്‍ ക്ലിയറിങ് സെന്ററായ കണ്ണൂരിലേക്കാണ് ഫോം 12ഡി അപേക്ഷകള്‍ അയച്ചത്. മറ്റ് ജില്ലകളിലേക്കുള്ള വിതരണം അടുത്ത ദിവസങ്ങളില്‍ പൂര്‍ത്തിയാക്കും.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള അവശ്യസേവന വിഭാഗത്തിന്റെ പോസ്റ്റല്‍ വോട്ടിംഗിനുള്ള അപേക്ഷയാണ് ഫോം 12 ഡി. അപേക്ഷകള്‍ അതാത് വകുപ്പുകളിലെ നോഡല്‍ ഓഫീസര്‍ പരിശോധിച്ച ശേഷം ജില്ലാതല ക്ലിയറിങ് സെന്ററിലേക്ക് അയച്ചിരുന്നു. ഈ അപേക്ഷകള്‍ ജില്ലാതല ക്ലിയറിങ് സെന്ററില്‍ നിന്ന് ജില്ല തിരിച്ച് റീജിയണല്‍ ലെവല്‍ ക്ലിയറിങ് സെന്ററിലേക്കാണ് അയയ്ക്കുക. പോസ്റ്റല്‍ ബാലറ്റുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നിര്‍വഹിച്ച ഉദ്യോഗസ്ഥരെ ജില്ലാ കളക്ടര്‍ അഭിനന്ദിച്ചു.
കളക്ടറേറ്റ് അങ്കണത്തില്‍ നടന്ന പരിപാടിയില്‍ എം സി സി നോഡല്‍ ഓഫീസറായ എഡിഎം എ ജയശ്രീ, ഇലക്ഷന് ഡെപ്യൂട്ടി കലക്ടര്‍ നിജു കുര്യന്, ടോമിച്ചന് ആന്റണി, സി.വി മന്മോഹന്, അശ്വിന് പി കുമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.



