വിനോദസഞ്ചാരത്തിന് കരുത്തേകാൻ കെഎസ്‌ആര്‍ടിസി ഇലക്‌ട്രിക് ഡബിള്‍ ഡക്കര്‍ ബസ്; കോഴിക്കോട് സര്‍വിസ് ആരംഭിച്ചു

കോഴിക്കോട് :നഗരവാസികളും വിനോദസഞ്ചാരികളും ഒരുപോലെ കാത്തിരുന്ന മലബാറിലെ ആദ്യ ഇലക്‌ട്രിക് ഡബിള്‍ ഡക്കർ ബസ് വെള്ളിയാഴ്ച വൈകീട്ട് നാലരക്ക് പൊതുസർവീസ് ആരംഭിക്കും. മാർച്ച്‌ 10-ന് ബസിന്റെ ഔദ്യോഗിക ഫ്ലാഗ് ഓഫ് കഴിഞ്ഞിരുന്നു, എന്നാല്‍, റോഡിലെ വൈദ്യുത ലൈനുകളും കേബിളുകളും ഉയരത്തില്‍ ക്രമീകരിക്കുന്നതിലുണ്ടായ താമസമാണ് സർവിസ് വൈകിപ്പിച്ചത്.

 

കെഎസ്‌ആർടിസി. ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്ന ആ ബസില്‍ ആകെ 64 പേർക്ക് ഒരേസമയം സഞ്ചരിക്കാം. അപ്പർ ഡക്കില്‍ 36 പേരും, ലോവർ ഡക്കില്‍ 28 പേരും. അപ്പർ ഡക്കിന് 200 രൂപയും, ലോവർ ഡക്കിന് 100 രൂപയുമാണ് നിരക്ക്. മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് മാത്രമായിരിക്കും യാത്ര ചെയ്യാൻ അവസരം ലഭിക്കുക.

 

കെ.എസ്.ആർ.ടി.സി. ടെർമിനലില്‍ നിന്ന് ആരംഭിച്ച്‌ ഏകദേശം 28 കിലോമീറ്റർ ദൂരമാണ് ബസ് സഞ്ചരിക്കുക. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളായ അരയിടത്തുപാലം, സരോവരം, മാനാഞ്ചിറ, സൗത്ത് ബീച്ച്‌, കോതിപ്പാലം, ഭട്ട് റോഡ് ബീച്ച്‌ എന്നിവ പിന്നിട്ട് ഗാന്ധിറോഡ് വഴി ബസ് തിരികെ സ്റ്റാൻഡിലെത്തും.ഉദ്ഘാടന ദിവസമായ ഇന്ന് ആകെ നാല് സർവീസുകള്‍ മാത്രമായിരിക്കും ഉണ്ടാവുക. തുടർന്നുള്ള ദിവസങ്ങളില്‍ താഴെ പറയുന്ന സമയങ്ങളില്‍ ബസ് സർവീസ് നടത്തും.

 

സമയം :3.00pm, 4.30pm, 6.00pm, 7.30pm, 9.00pm.

 

ടിക്കറ്റ് ബുക്ക് ചെയ്യേണ്ട വിധം

 

യാത്രക്കാർക്ക് ഓണ്‍ലൈൻ വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ഇതിനായി, onlineksrtcswift.com എന്ന വെബ്സൈറ്റോ, ‘Ente KSRTC Neo-OPRS’ എന്ന മൊബൈല്‍ ആപ്ലിക്കേഷനോ ഉപയോഗിക്കാം. ബുക്കിംഗ് സമയത്ത് പുറപ്പെടുന്ന സ്ഥലം എന്നയിടത്ത് ‘Kozhikode Double Decker’ എന്നും യാത്ര അവസാനിപ്പിക്കുന്ന സ്ഥലം എന്നയിടത്ത് ‘Kozhikode’ എന്നും നല്‍കേണ്ടതാണ്

 


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *