ഇറാന്‍ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേലിന്‍റെ വൻ മിസൈൽ ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്

തെഹ്റാൻ: ഇറാന്‍റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേലിന്‍റെ വൻ മിസൈൽ ആക്രമണം. ഊർജ കേന്ദ്രങ്ങളെ ആക്രമിക്കില്ലെന്ന അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ഉറപ്പ് ലംഘിച്ചുകൊണ്ടാണ് ഇസ്രായേൽ ഈ നീക്കം നടത്തിയത്. ഇസ്രായേൽ നഗരങ്ങളിൽ ഇറാന്‍റെ മിസൈൽ പതിച്ച് നിരവധി പേർക്ക് പരിക്കേറ്റു. വലിയ നാശനഷ്ടവും ഉണ്ടായി. വൻ നാശനഷ്ടവും നിരവധി പേർക്ക് പരിക്കേറ്റു . ഇറാനുമായി നേരിട്ടുള്ള ചർച്ച ഉടൻ നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യു എസ് പശ്ചിമേഷ്യൻ ദൂതൻ സ്റ്റിവ് വിറ്റ്കോഫ്.

 

ഇറാൻ ആണവായുധം സ്വന്തമാക്കരുത് എന്ന പ്രധാന ലക്ഷ്യമാണ് അമേരിക്ക മുന്നിൽ കാണുന്നതെന്നും വിറ്റ്കോഫ് പറഞ്ഞു. യുദ്ധലക്ഷ്യങ്ങൾക്ക് അരികെയാണ് അമേരിക്കയെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റുബിയോ വ്യക്തമാക്കി.ഊർജ കേന്ദ്രങ്ങൾ ആക്രമിക്കില്ലെന്ന ട്രംപിന്‍റെ പ്രഖ്യാപനം വെറും വാക്കെന്ന് തെളിഞ്ഞതായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി പറഞ്ഞു. രണ്ട് വൻകിട ഉരുക്ക് ശാലകൾ, ഒരു പവർ സ്റ്റേഷൻ, സിവിലിയൻ ആണവ കേന്ദ്രം, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവക്ക് നേരെയാണ് ഇസ്രായേൽ ആക്രമണം നടത്തിയത്.ഇസ്രായേൽ തീ കൊണ്ട് കളിച്ചെന്ന് ഐആര്‍ജിസി എയറോസ്പേസ് കമാൻഡര്‍ സെയ്ദ് മാജിദ് മൂസവി പറഞ്ഞു. ”ഞങ്ങളുടെ അടിസ്ഥാന സൗകര്യ കേന്ദ്രങ്ങൾ ആക്രമിക്കുന്നു. മുമ്പ് ഇത് നിങ്ങൾ പരീക്ഷിച്ചതാണ്, ഇനി വിട്ടുവീഴ്ചയില്ല. കണ്ണിന് കണ്ണ് എന്ന തത്വം ഞങ്ങൾ പാലിക്കില്ല” കാത്തിരുന്നു കാണുക എന്നും മുന്നറിയിപ്പ്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *