ഐപിഎൽ പൂരത്തിന് ഇന്ന് കൊടിയേറ്റം

ബെംഗളൂരു:ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 19-ാം പതിപ്പിന് ഇന്ന് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ തിരിതെളിയും. ആദ്യ പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും സണ്‍റൈസേഴ്സ് ഹൈദരാബാദും തമ്മിലാണ് ഏറ്റുമുട്ടുന്നത്. രാത്രി 7:30-ന് ആരംഭിക്കുന്ന ഈ മത്സരത്തോടെ ക്രിക്കറ്റ് പ്രേമികള്‍ കാത്തിരുന്ന പോരാട്ടങ്ങള്‍ക്ക് തുടക്കമാകും.

 

എന്നാല്‍, ഇത്തവണ പതിവ് ആഘോഷങ്ങളോ ബോളിവുഡ് താരങ്ങള്‍ അണിനിരക്കുന്ന വർണാഭമായ ഉദ്ഘാടന ചടങ്ങുകളോ ഉണ്ടാകില്ല. കഴിഞ്ഞ വർഷം ഐപിഎല്‍ വിജയാഘോഷത്തിനിടെ ബെംഗളൂരുവില്‍ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരോടുള്ള ആദരസൂചകമായി ചടങ്ങുകള്‍ ഒഴിവാക്കാൻ ബിസിസിഐ തീരുമാനിക്കുകയായിരുന്നു. ലളിതമായ രീതിയിലാകും ഇത്തവണ മത്സരങ്ങള്‍ ആരംഭിക്കുക.

 

രാജ്യത്ത് നടക്കുന്ന പൊതുതിരഞ്ഞെടുപ്പ് പരിഗണിച്ച്‌ ആദ്യത്തെ 20 മത്സരങ്ങളുടെ സമയക്രമം മാത്രമാണ് ബിസിസിഐ ഇപ്പോള്‍ പുറത്തുവിട്ടിട്ടുള്ളത്. മെയ് 31-നാണ് ഫൈനല്‍ മത്സരം നടക്കുക. ശനി, ഞായർ ദിവസങ്ങളില്‍ വൈകുന്നേരം 4 മണിക്കും രാത്രി 7:30-നുമായി രണ്ട് മത്സരങ്ങള്‍ വീതമുണ്ടാകും. ഇതിനിടെ, തന്റെ കൗമാരകാലത്തെ വെല്ലുവിളികളെക്കുറിച്ചും നേരിട്ട വിവേചനത്തെക്കുറിച്ചും ഒരു ഇന്ത്യൻ ക്രിക്കറ്റ് താരം നടത്തിയ തുറന്നുപറച്ചിലും വാർത്തകളില്‍ ഇടം പിടിച്ചിട്ടുണ്ട്


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *