ബത്തേരി:വടക്കനാട് ഭീതിപരത്തുന്ന മുട്ടികൊമ്പനെ പിടികൂടാനുള്ള വനംവകുപ്പിന്റെ ദൗത്യം ഇന്ന് രാത്രിയോടെ പുനരാരംഭിക്കും. കഴിഞ്ഞ ഒരാഴ്‌ചക്കിടെ മൂന്ന് തവണ കൊമ്പനെ മണിക്കൂറുകളോളം തടഞ്ഞുവെക്കാനായെങ്കിലും അനുകൂല സഹാചര്യം ഒത്തുവരാത്തതിനാൽ മയക്കുവെടിവെക്കാനായില്ല. വൈൽഡ് ലൈഫ് വാർഡന്റെ നേതൃത്വത്തിൽ എൺപതംഗ സംഘമാണ് കൊമ്പനെ പിടികൂടാനുള്ള ദൗത്യസംഘത്തിലുള്ളത്.
മിഷൻ മുട്ടിക്കൊമ്പൻ ദൗത്യം ഇന്ന് രാത്രിയോടെ പുനരാരംഭിക്കും



