കന്യാകുമാരി ഇരട്ടപ്പാത സജ്ജമാക്കല്‍: ഇന്ന് മുതല്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം സെൻട്രല്‍ – കന്യാകുമാരി പാതയില്‍ ഇരണിയല്‍, നാഗർകോവില്‍ ടൗണ്‍ സ്റ്റേഷനുകള്‍ക്കിടയില്‍ പുതിയ വൈദ്യുതീകരിച്ച ഇരട്ടപ്പാത പ്രവർത്തനസജ്ജമാക്കുന്നതിന്റെ ഭാഗമായി ട്രെയിൻ സർവീസുകളില്‍ ക്രമീകരണങ്ങള്‍ ഏർപ്പെടുത്തി.

 

പൂർണമായി റദ്ദാക്കുന്നവ – ഇന്ന്: 16729 മധുര – പുനലൂർ എക്‌സ്പ്രസ്., നാളെയും മറ്റന്നാളും: 56305 നാഗർകോവില്‍ – തിരുവനന്തപുരം നോർത്ത് പാസഞ്ചർ, 56310 തിരുവനന്തപുരം നോർത്ത് – നാഗർകോവില്‍ പാസഞ്ചർ, 56306 തിരുവനന്തപുരം നോർത്ത് – നാഗർകോവില്‍ പാസഞ്ചർ, 56309 നാഗർകോവില്‍ – തിരുവനന്തപുരം നോർത്ത് പാസഞ്ചർ, 56705 പുനലൂർ – കന്യാകുമാരി പാസഞ്ചർ, 56706 കന്യാകുമാരി – പുനലൂർ പാസഞ്ചർ, 66306 കൊല്ലം – കന്യാകുമാരി മെമു, 66305 കന്യാകുമാരി – കൊല്ലം മെമു, 16730 പുനലൂർ – മധുര എക്‌സ്പ്രസ്, 56101 നാഗർകോവില്‍ – കൊല്ലം പാസഞ്ചർ, 56102 കൊല്ലം – നാഗർകോവില്‍ പാസഞ്ചർ.ഭാഗികമായി റദ്ദാക്കുന്നവ -നാളെ നാഗർകോവിലില്‍ നിന്നു പുറപ്പെടേണ്ട നാഗർകോവില്‍ – ഷാലിമാർ ഗുരുദേവ് സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് (12659) തിരുവനന്തപുരം സെൻട്രലില്‍ നിന്ന് സർവീസ് ആരംഭിക്കും.

 

നാളെയും 30, 31 തീയതികളിലും കന്യാകുമാരിയില്‍ നിന്നു പുറപ്പെടേണ്ട കന്യാകുമാരി – പുണെ ജയന്തി എക്‌സ്പ്രസ് (16382) തിരുവനന്തപുരം സെൻട്രലില്‍ നിന്നു സർവീസ് ആരംഭിക്കും.26, 27, 28 തീയതികളില്‍ പുണെ ജങ്ഷനില്‍ നിന്നു പുറപ്പെട്ട പുണെ – കന്യാകുമാരി ജയന്തി എക്‌സ്പ്രസ് (16381), 26ന് ഗാന്ധിധാം ജംക്ഷനില്‍ നിന്നു പുറപ്പെട്ട ഗാന്ധിധാം – നാഗർകോവില്‍ പ്രതിവാര എക്‌സ്പ്രസ് (16335), ഇന്നലെയും ഇന്നും നാളെയും മംഗളൂരു സെൻട്രലില്‍ നിന്ന് സർവീസ് ഉള്ള മംഗളൂരു – കന്യാകുമാരി പരശുറാം എക്‌സ്പ്രസ് (16649) എന്നിവ തിരുവനന്തപുരം സെൻട്രലില്‍ യാത്ര അവസാനിപ്പിക്കും.

 

ഇന്നും നാളെയും 30നും കന്യാകുമാരിയില്‍ നിന്ന് പുറപ്പെടേണ്ട കന്യാകുമാരി – മംഗളൂരു പരശുറാം എക്‌സ്പ്രസ് (16650) കന്യാകുമാരിക്കും തിരുവനന്തപുരം സെൻട്രലിനും ഇടയില്‍ ഭാഗികമായി റദ്ദാക്കി. ഈ ട്രെയിൻ തിരുവനന്തപുരം സെൻട്രലില്‍ നിന്ന് നിശ്ചിത സമയത്ത് സർവീസ് ആരംഭിക്കും.ഇന്നലെയും ഇന്നും നാളെയും മംഗളൂരു സെൻട്രലില്‍ നിന്ന് സർവീസ് നടത്തുന്ന മംഗളൂരു – തിരുവനന്തപുരം സെൻട്രല്‍ ഏറനാട് എക്‌സ്പ്രസ് (16605) കൊല്ലം ജംക്ഷനില്‍ യാത്ര അവസാനിപ്പിക്കും.

 

കൊല്ലം ജംക്ഷനും തിരുവനന്തപുരം സെൻട്രലിനും ഇടയില്‍ സർവീസ് റദ്ദാക്കി.

 

ഇന്നും നാളെയും 30നും തിരുവനന്തപുരം സെൻട്രലില്‍ നിന്ന് പുറപ്പെടേണ്ട തിരുവനന്തപുരം സെൻട്രല്‍ – മംഗളൂരു ഏറനാട് എക്‌സ്പ്രസ് (16606) കൊല്ലം ജങ്ഷനില്‍ നിന്ന് നിശ്ചിത സമയത്ത് സർവീസ് ആരംഭിക്കും. തിരുവനന്തപുരം സെൻട്രലിനും കൊല്ലത്തിനും ഇടയില്‍ സർവീസ് റദ്ദാക്കി.30ന് തിരുച്ചിറപ്പള്ളി ജങ്്ഷനില്‍ നിന്ന് പുറപ്പെടുന്ന തിരുച്ചിറപ്പള്ളി – തിരുവനന്തപുരം ഇന്റർസിറ്റി എക്‌സ്പ്രസ് (22627) തിരുനെല്‍വേലി ജംക്ഷനില്‍ യാത്ര അവസാനിപ്പിക്കും.

 

30ന് തിരുവനന്തപുരം സെൻട്രലില്‍ നിന്ന് പുറപ്പെടേണ്ട തിരുവനന്തപുരം സെൻട്രല്‍ – തിരുച്ചിറപ്പള്ളി ജങ്്ഷൻ ഇന്റർസിറ്റി എക്‌സ്പ്രസ് (22627) തിരുനെല്‍വേലി ജങ്്ഷനില്‍ നിന്ന് സർവീസ് ആരംഭിക്കും. തിരുവനന്തപുരം സെൻട്രലിനും തിരുനെല്‍വേലി ജങ്ഷനും ഇടയില്‍ സർവീസ് ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *