വകേരി(വയനാട്):മൂടക്കൊല്ലിയിൽ കാട്ടാന ആക്രമണത്തിൽ വൃദ്ധയ്ക്ക് പരിക്കേറ്റു . കൈതവേലിൽ തങ്കമ്മ(80)യ്ക്കാണ് പരിക്കേറ്റത്. വീട്ടിൻ്റെ മുറ്റത്ത് വച്ചാണ് കാട്ടാന ആക്രമിച്ചത്.ഇന്ന് 7 മണിക്കാണ് സംഭവം. കാലിന് പരിക്കേറ്റ തങ്കമ്മയെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.




