യുഎഇയിൽ സ്വർണ്ണവില കുത്തനെ ഇടിഞ്ഞു!ജ്വല്ലറികളിൽ വൻ തിരക്ക്

ദുബൈ:യുഎഇയിൽ സ്വർണ്ണവില കുത്തനെ ഇടിഞ്ഞു ഗ്രാമിന് 100 ദിർഹത്തിലധികം കുറഞ്ഞു ജ്വല്ലറികളിൽ വൻ തിരക്ക് കഴിഞ്ഞ കുറച്ച് ആഴ്‌ച്ചകളായി സ്വർണ്ണവിലയിലുണ്ടായ വൻ ഇടിവിനെത്തുടർന്ന് യുഎഇയിൽ നിക്ഷേപ ആവശ്യങ്ങൾക്കായി 24K സ്വർണ്ണത്തിനും 22K ആഭരണങ്ങൾക്കും ഉള്ള ഡിമാൻഡ് വീണ്ടും കുതിച്ചുയരുന്നതായി പ്രമുഖ ജ്വല്ലറി ഉടമകൾ. ആഗോള വിപണിയിലെ മാറ്റങ്ങൾ പ്രതിഫലിച്ചതോടെ യുഎഇയിലെ സ്വർണ്ണ വിലയിൽ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

 

യുഎഇയിൽ ഞായറാഴ്‌ചത്തെ കണക്കനുസരിച്ച് 24K സ്വർണ്ണത്തിന് ഗ്രാമിന് 541.25 ദിർഹവും 22K സ്വർണ്ണത്തിന് 501.25 ദിർഹവുമാണ് രേഖപ്പെടുത്തിയത്. ആഗോള നിരക്കുകളിൽ ഉണ്ടായ ഇടിവ് കാരണം കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം ഗ്രാമിന് 100 ദിർഹത്തിലധികം വില കുറഞ്ഞിരുന്നു. ഇതാണ് സാധാരണക്കാരായ ഉപഭോക്താക്കളെയും നിക്ഷേപകരെയും ഒരുപോലെ വിപണിയിലേക്ക് ആകർഷിക്കുന്നത്.

 

നേരത്തെ സ്വർണ്ണവില റെക്കോർഡ് ഉയരത്തിലെത്തിയപ്പോൾ, വിലക്കയറ്റം ഭയന്ന് ഉപഭോക്താക്കൾ ഭാരം കുറഞ്ഞ ആഭരണങ്ങളിലേക്ക് മാറിയിരുന്നു. ഇത് 22 കാരറ്റ് സ്വർണ്ണാഭരണങ്ങളുടെ ആവശ്യകതയിൽ വലിയ ഇടിവുണ്ടാക്കാൻ കാരണമായിരുന്നു. അന്ന് സ്വർണ്ണവില കുതിച്ചുയർന്നത് പല താമസക്കാർക്കും നിക്ഷേപത്തിനായി സ്വർണ്ണം വാങ്ങുന്നത് താങ്ങാനാവാത്ത അവസ്ഥയിലാക്കിയിരുന്നു


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *