ചെന്നെ:തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പിൽ പ്രകടന പത്രിക പുറത്തിറക്കി ഡിഎംകെ. പ്രഭാത ഭക്ഷണം പദ്ധതി എട്ടാം ക്ലാസ് വരെ വ്യാപിപ്പിക്കും. സ്ത്രീകൾക്ക് പ്രതിമാസം 2000 രൂപ, കർഷകർക്ക് സൗജന്യ വൈദ്യുതി എന്നിവയാണ് പ്രധാന വാഗ്ദാനങ്ങൾ. ജോലിയില്ലാത്തവർക്ക് നൽകുന്ന സ്‌റ്റെപ്പെൻഡ് 1500 രൂപയാക്കും. പ്രായമായവർക്കുള്ള പെൻഷൻ 2000 രൂപയാക്കും. ഭിന്നശേഷിക്കാർക്കുള്ള തുക 2000 രൂപയാക്കും. ട്രോളിങ്ങ് നിരോധന സമയത്തെ സഹായ തുക 9000 രൂപയാക്കും എന്നിവയും പ്രകടന പത്രികയിലെ വാഗ്ദാനങ്ങളായി ഡിഎംകെ അവതരിപ്പിച്ചിട്ടുണ്ട്.
സ്ത്രീകൾക്ക് പ്രതിമാസം 2000 രൂപ, കർഷകർക്ക് സൗജന്യ വൈദ്യുതി; പ്രകടന പത്രിക പുറത്തിറക്കി ഡി എം കെ


