ബാവലിയിൽ മയക്കുമരുന്നുമായി കാറിലെത്തിയ ദമ്പതികൾ പിടിയിൽ

ബാവലി :സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം കേരള കര്‍ണാടക അതിര്‍ത്തിയായ ബാവലിയില്‍ നടത്തിയ വാഹന പരിശോധനയില്‍ മയക്കുമരുന്നുമായി കാറിലെത്തിയ ദമ്പതികളെ പിടികൂടി. മലപ്പുറം പുളിക്കല്‍ എട്ടുകോണില്‍ ഷെഫീഖ് (35), ഭാര്യ ഫറൂഖ് പൊന്നാംപറമ്പത്ത് സൗദ (30) എന്നിവരെയാണ് അഞ്ച് ഗ്രാമോളം മെത്താംഫിറ്റമിനുമായി അറസ്റ്റ് ചെയ്തത്.

 

യാത്രക്കാരെ കണ്ട് സംശയം തോന്നി തടഞ്ഞു നിര്‍ത്തി വാഹനം പരിശോധിച്ചതിലാണ് മയക്കുമരുന്ന് കിട്ടിയത്. തിരുനെല്ലി പോലീസ് സ്‌റ്റേഷനിലെ ഹൈവേ കവര്‍ച്ച കേസ് ഉള്‍പ്പെടെ ജില്ലക്ക് അകത്തും പുറത്തും വിവിധ കേസുകളിലെ പ്രതിയാണ് ഷെഫീഖ്. ഇയ്യാള്‍ക്കെതിരെ മുന്‍പ് കാപ്പാകേസും ചുമത്തിയിട്ടുണ്ട്. ഇയാളുടെ ഭാര്യയും മുന്‍പ് ലഹരി കേസ് പ്രതിയായിട്ടുള്ള വ്യക്തിയാണ്. പ്രതികള്‍ സഞ്ചരിച്ച കെ എല്‍ 58 ഡി 8344 നമ്പര്‍ കാറില്‍ നിന്നുമാണ് മയക്കുമരുന്ന് കിട്ടിയത്.

 

തവിഞ്ഞാല്‍ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് ആരിഫ്, ഡ്രൈവർ സുബീഷ് ജോര്‍ജ്, മാനന്തവാടി ഡിവിസി യൂണിറ്റ് ഫീല്‍ഡ് ഹെല്‍ത്ത് വര്‍ക്കര്‍ എം.പി ഷൈജു, മാനന്തവാടി പോലീസ് സ്‌റ്റേഷന്‍ എഎസ്‌ഐ യു.കെ മനേഷ് കുമാര്‍, തിരുനെല്ലി സ്‌റ്റേഷന്‍ സി.പി.ഒ അനീഷ് കെ ആര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ ധന്വന്ത്,തിരുനെല്ലി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സി.എന്‍ ദിവാകരന്‍ എന്നിവരടങ്ങുന്ന സംഘത്തിനൊപ്പം മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ടീമും ചേര്‍ന്നാണ് മയക്കുമരുന്ന് പിടികൂടിയത്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *