ബത്തേരി : മുത്തങ്ങയിൽ രേഖകളില്ലാതെ കടത്തുകയായിരുന്ന 45 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി രണ്ടുപേരെ പോലീസ് പിടികൂടി. കോഴിക്കോട് മുക്കം സ്വദേശികളായ മുഹമ്മദ്, റഹീം എന്നിവരാണ് പോലീസ് പിടിയിലായത്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് സുൽത്താൻബത്തേരി പോലീസ് പണം പിടികൂടിയത്

ഇന്നോവ ക്രിസ്റ്റയുടെ അടിഭാഗത്ത് പ്രത്യേക രഹസ്യ അറയിലാണ് പണം സൂക്ഷിച്ചിരുന്നത്. ഇന്നലെ വൈകിട്ട് ആറ് മണിയോടുകൂടിയാണ് സംഭവം സ്വർണ്ണം വിറ്റ പണം ആണെന്ന് പിടിയിലായവർ ചോദ്യം ചെയ്യലിൽ പറഞ്ഞതെന്ന് പോലീസ് അറിയിച്ചു. മുത്തങ്ങയിൽ വെച്ച് വാഹനം കസ്റ്റഡിയിലെടുത്ത് പരിശോധിക്കുകയായിരുന്നു. കർണാടക നഞ്ചൻഗോഡ് നിന്നും നിന്ന് വരവേയാണ് ഇരുവരും പോലീസ് പിടിയിലായത്




